ഹോം വര്‍ക്ക് ചെയ്യാത്തതിന് പിതാവ് മകനെക്കൊണ്ട് ഭിക്ഷയെടുപ്പിച്ചു!

ചൈനയിലെ ഷാംഗ്ഹായി റെയില്‍വേ സ്റ്റേഷനില്‍ സ്‌കൂള്‍ ബാഗും ധരിച്ച് ഒരു കൊച്ചുകുട്ടി മുട്ടിന്മേല്‍ നിന്ന് ഭിക്ഷയാചിക്കുന്നുവെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഷാംഗ്ഹായി പോലീസ് ഇവിടേക്ക് കുതിച്ചെത്തി.
പ്രശ്‌നമെന്തന്ന് ചോദിച്ച പോലീസുകാരോട് 10 വയസുകാരനായ ആ കുട്ടി വെളിപ്പെടുത്തിയ വിവരങ്ങള്‍ കേട്ട പോലീസുകാര്‍, എന്താണ് ചെയ്യേണ്ടതെന്ന് ഏതാനും നിമിഷത്തേക്ക് ആശയക്കുഴപ്പത്തിലായി . ഹോം വര്‍ക്ക് ചെയ്യാതിരുന്നതിന് പിതാവ് നല്‍കിയ ശിക്ഷയാണിതെന്നും. നാല്‍പ്പത്തിയഞ്ച് മിനിട്ടായി താന്‍ ഇവിടെ മുട്ടിന്മേല്‍ നിന്ന് കൈയില്‍ പാത്രവും പിടിച്ച് ഭക്ഷണം യാചിക്കുകയാണെന്നും കുട്ടി പറഞ്ഞു.
കുട്ടിയെ ഉടന്‍ തന്നെ അവര്‍ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. കുട്ടിക്ക് അവര്‍ കഴിക്കുവാന്‍ ഭക്ഷണം നല്‍കി. പിന്നീട് ഇവരുടെ അമ്മയുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ഇവര്‍ ഉടന്‍ തന്നെ ഇവിടേക്ക് വന്നു.
മകന്‍ പഠനകാര്യത്തില്‍ ശ്രദ്ധക്കുറവ് കാട്ടുന്നതില്‍ കുട്ടിയുടെ പിതാവിന് വളരെ വിഷമമാണെന്നാണ് ഈ അമ്മ പോലീസുദ്യോഗസ്ഥരോട് പറഞ്ഞത്. നന്നായി പഠിച്ചില്ലെങ്കില്‍ വളരെ മോശമായ ജീവിതസാഹചര്യമാകും അവനെ കാത്തിരിക്കുന്നതെന്ന് മനസിലാക്കി നല്‍കുവാന്‍ അദ്ദേഹം നല്‍കിയ ശിക്ഷയാണിതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാല്‍ അദ്ദേഹം ചെയ്ത പ്രവൃത്തിയെ താന്‍ ന്യായീകരിക്കില്ലെന്നും അവര്‍ പറഞ്ഞു.
പോലീസ് പിന്നീട് കുട്ടിയെ മാതാവിന്റെ കൂടെ പറഞ്ഞയച്ചു. കുട്ടിയുടെ പിതാവിനെതിരെ പോലീസ് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
https://www.facebook.com/Malayalivartha























