വീട്ടില്‍ വളര്‍ത്തിയ പിറ്റ്ബുള്ളുകള്‍ ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കടിച്ചുകീറി കൊന്നു!

അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റ് ഇന്ത്യാനയിലെ ഒരു വീട്ടില്‍ ഒരു മാസം പ്രായമുള്ള നവജാതശിശു പിറ്റ്ബുള്‍ നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലെഫെയ്റ്റി പോലീസ് ഓഫീസര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
വീടിനകത്തു വളര്‍ത്തിയിരുന്ന രണ്ട് പിറ്റ്ബുള്‍ നായ്ക്കള്‍ പരസ്പരം കടിച്ചുകീറുന്നതുകണ്ടു കൗമാരക്കാരനായ ഒരു കുട്ടി ഇവയെ പിടിച്ചു മാറ്റുന്നതിനിടയിലാണ് അക്രമാസക്തമായ ഒരു നായ അവിടെയുണ്ടായിരുന്ന ഒരു മാസം പ്രായമുള്ള കുട്ടിക്കു നേരെ തിരിഞ്ഞത്.
ശരീരമാസകലം കടിച്ചു കീറിയ മുറിവുകളുണ്ടായിരുന്ന കുട്ടിയെ നായയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന് അവിടെ എത്തിയ പോലീസിന് വെടിവെച്ചു കൊല്ലേണ്ടിവന്നു. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നായ അക്രമിക്കുമ്പോള്‍ കുട്ടി എവിടെയായിരുന്നു എന്ന് പോലീസ് അന്വേഷിക്കുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ മാതാവ് വീട്ടിലുണ്ടായിരുന്നതായി ലൈഫെയ്റ്റി പോലീസ് ലെഫ്റ്റനന്റ് മാറ്റ് ഗാര്‍ഡ് പറഞ്ഞു. ഇതു സംബന്ധിച്ച് ഇതുവരെ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നായ്ക്കള്‍ എപ്പോഴാണ് പ്രകോപിതരാകുക എന്ന് അറിയാത്തതിനാല്‍ വീട്ടിലുള്ളവര്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓഫീസര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























