ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്സെ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അടുത്തമാസം ഇന്ത്യയിലേക്ക്

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്സെ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അടുത്തമാസം ഇന്ത്യയിലേക്ക്. ഫെബ്രുവരി 8 ന് മഹീന്ദ രജപക്സെയുടെ സന്ദര്‍ശം ആരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.രാജ്യ തലസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രവിദേശ കാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി മഹീന്ദ രജപക്സെ ഫെബ്രുവരി ഏഴിന് ഇന്ത്യയിലെത്തും.എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തും. ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വാരണാസി, ബോധ്ഗയ, തിരുപ്പതി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുമെന്നും രവീഷ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























