കൊറോണ വൈറസ് ബാധയ്ക്ക് പിന്നില്‍ 'അജ്ഞാത മൃഗ'മെന്ന സംശയം ചൂണ്ടിക്കാണിച്ച് പഠന റിപ്പോര്‍ട്ട്... മാര്‍ക്കറ്റില്‍ വിറ്റ മാംസത്തിന് പിന്നാലെ ശാസ്ത്രജ്ഞര്‍

ചൈനയിലെ ജനങ്ങളുടെ ജീവന്‍ എടുത്ത കൊറോണ വൈറസ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൃശ്ശൂരിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനം വീണ്ടും ഭീതിയുടെ നിഴലിലാണ്. അതേസമയം ചൈനയില്‍ പടര്‍ന്ന കൊറോണ വൈറസ് ബാധയ്ക്ക് പിന്നില്‍ 'അജ്ഞാത മൃഗ'മെന്ന സംശയം ചൂണ്ടിക്കാണിച്ച് പഠന റിപ്പോര്‍ട്ട്. വുഹാന്‍ നഗരത്തിലെ 9 രോഗികളില്‍ നിന്ന് ശേഖരിച്ച വൈറസിന്റെ (2019-എന്‍സിഒവി) ജനിതകഘടനാ പരിശോധനയില്‍ നിന്നും അവ വവ്വാലില്‍ നിന്നു പടരുന്ന സാര്‍സിനു സമാനമായ കൊറോണ വൈറസാണെന്നാണ് സൂചന. ദ് ലാന്‍സെറ്റ് ജേണല്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അതേസമയം, ഹുവാനിലെ മാര്‍ക്കറ്റില്‍ വിറ്റഴിച്ച 'അജ്ഞാത മൃഗ'ത്തിന്റെ മാംസത്തില്‍ നിന്നാണു വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത്. വൈറല്‍ ന്യുമോണിയയുമായി എത്തിയ രോഗികളുടെ ശ്വാസകോശത്തില്‍ നിന്നാണ് സമാനമായ ഈ സാമ്ബിളുകള്‍ ശേഖരിച്ചത്. പുതിയ കൊറോണ വൈറസിന് അതിവേഗം മാറ്റം ഉണ്ടാകുന്നതും സ്ഥിതി സങ്കീര്‍ണമാക്കുന്നു. അതേസമയം, കൊറോണ വൈറസിനെ ചെറുക്കാന്‍ ചൈന സര്‍ക്കാര്‍ 400 കോടി ഡോളര്‍ ( ഏകദേശം 28400 കോടി രൂപ) കൂടി അനുവദിച്ചു. ജാക്ക് മാ, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുകളും വൈറസിനെതിരായ പോരാട്ടത്തിനു വന്‍തുക സഹായവുമായെത്തി.
https://www.facebook.com/Malayalivartha























