വീണ്ടും യുദ്ധസമാനം; ഇറാനെതിരെ കൂടുതല്‍ നടപടിക്കൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇറാനെതിരെ കൂടുതല്‍ നടപടിക്കൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൂടുതല്‍ ഉപരോധങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം ഖാസിം സുലൈമാനി വധത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുന്ന തീരുമാനമാണിത്. അതേസമയം ഇറാനെതിരെയുള്ള ട്രംപിന്റെ സൈനിക നീക്കത്തെ തടയിടാന്‍ ഡെമോക്രാറ്റുകള്‍ നടത്തുന്ന നീക്കം സജീവമായി അരങ്ങേറുന്നതിനിടെയാണ് ഈ തീരുമാനങ്ങള്‍. ഇറാനില്‍ നിന്ന് ഏത് നിമിഷവും കൂടുതല്‍ തിരിച്ചടികള്‍ യുഎസ് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയിലേക്ക് അവരെ തള്ളിയിടുകയാണ് ലക്ഷ്യമിടുന്നത്. അതിലൂടെ ആക്രമണങ്ങളുടെ തോതും കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ദിവസം ട്രംപ് കൊണ്ട് വന്ന പലസ്തീന്‍ ഉടമ്പടിയെ എതിര്‍ക്കാനും ഇറാന്‍ തീരുമാനിച്ചിട്ടുണ്ട്. ജറുസലേം വിഷയത്തില്‍ ട്രംപിനെ പ്രതിരോധിക്കാനാണ് തീരുമാനം.
സിവില്‍ ന്യൂക്ലിയര്‍ പ്രോഗ്രാമില്‍ തല്‍ക്കാലമുള്ള പ്രവര്‍ത്തനങ്ങള്‍ ഇറാന് തുടരാം. ഇതിന്റെ മേലുള്ള ഇളവ് അടുത്ത 60 ദിവസം കൂടി തുടരുമെന്നാണ് സൂചന. എന്നാല്‍ ഇറാന്റെ ആണവോര്‍ജ ഓര്‍ഗനൈസേഷന്‍ അധ്യക്ഷന്‍ അലി അക്ബര്‍ സലേഹിക്കെതിരെ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തും. ഇക്കാര്യം യുഎസ് പരസ്യമായിട്ടില്ല. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂച്ചിനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവിലാണ് ചെറിയ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ജറുസലേമിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിക്കുന്ന നൂറ്റാണ്ടിന്റെ കരാര്‍ തള്ളിക്കളയാന്‍ ഇറാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ട്രംപിനെതിരെ മുസ്ലീം രാജ്യങ്ങളെ അണിനിരത്താനാണ് ഇറാന്റെ ശ്രമം. പലസ്തീന്‍ ഒരിഞ്ച് സ്ഥലം പോലും ഗൂഢാലോചനക്കാര്‍ക്കായി വിട്ടുകൊടുക്കരുതെന്ന് ഇറാന്‍ നേതാവ് ഖാദര്‍ ഹബീബ് പറഞ്ഞു. ജറുസലേം ഇസ്ലാമിക നഗരമാണ്. ട്രംപിന്റെ നൂറ്റാണ്ടിന്റെ കരാര്‍ പൊളിയും. ട്രംപിന് മുന്നിലുള്ള ഞങ്ങള്‍ മുട്ടുമടക്കില്ലെന്നും ഹബീബ് പറഞ്ഞു.
അമേരിക്കയ്ക്കെതിരെ ഇറാന്‍ നടത്തിയ മിന്നലാക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. അമേരിക്ക തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. പലര്‍ക്കും മസ്തിഷ്‌കത്തിന് കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. 50ലേറെ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടി കണക്കാണിത്. പരിക്കേറ്റവരില്‍ അധികവും ഇറാഖില്‍ തന്നെയാണ് ചികിത്സിക്കുന്നത്. 18ലധികം പേരെ ജര്‍മനിയിലേക്കാണ് അയച്ചത്. അതസമയം പരിക്കേറ്റ പലരും തിരിച്ച് ഡ്യൂട്ടിയിലെത്തിയെന്നും യുഎസ് പറഞ്ഞു.
https://www.facebook.com/Malayalivartha























