കൊറോണ ബാധിതരെ ചികില്‍സിക്കാന്‍ പോകുന്ന ഡോക്ടര്‍ മാര്‍ക്കും നഴ്‌സുമാര്‍ക്കും വികാരനിര്‍ഭര യാത്രയയപ്പ് നല്‍കി ചൈന

ചൈനയില്‍ കൊറോണ വൈറസിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനൊപ്പം വികാരഭരിതമായ രംഗങ്ങള്‍ക്ക് കൂടിയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രോഗ ബാധിതരെ ചികില്‍സിക്കാന്‍ പോകുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
പ്രിയപ്പെട്ടവരെ കണ്ണീരോടെയാണ് യാത്രയാക്കുന്നത്. എന്നാല്‍ അതിനൊപ്പം ധൈര്യത്തോടെ പറഞ്ഞയക്കുന്നവരെയും വിഡിയോയില്‍ കാണാം. കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5000 വരും. മരണസംഖ്യ ഉയരുമെന്നാണ് പുറത്തുവരുന്ന സൂചന.

ചൈനയില്‍ നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യക്കും യുഎസിനും പിന്നാലെ ഫ്രാന്‍സും ജപ്പാനും. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ആളുകളെ ഒഴിപ്പിക്കുന്നത് അഭിലഷണീയമല്ലെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. മറ്റു രാജ്യങ്ങള്‍ ആശങ്കപ്പെടാതിരിക്കണമെന്ന് സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു. ജര്‍മനിയിലും കാനഡയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























