കഴുത്തിൽ ടയർ കുരുങ്ങി ബുദ്ധിമുട്ടുന്ന മുതല; രക്ഷിക്കുന്നവർക്ക് വമ്പൻ പ്രതിഫലം; പക്ഷേ

ബൈക്കിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കഷ്ടപ്പെടുന്ന മുതല . വര്‍ഷങ്ങളായി ഈ അവസ്ഥയിൽ തുടരുന്ന ഭീമന്‍ മുതലയെ കുടുക്കില്‍ നിന്ന് മോചിപ്പിക്കുന്നവര്‍ക്ക് വന്‍പ്രതിഫലംവാഗ്ദാനം. ഇന്തോനേഷ്യന്‍ അധികൃതര്‍ ആണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. എന്നാൽ 13 അടിയോളം നീളമുള്ള( 4 മീറ്റര്‍) ഭീമന്‍ മുതലയുടെ അടുക്കൽ ആരെങ്കിലും എടുക്കുമോ എന്ന കാര്യം സംശയമാണ് . മുതലയെ സഹായിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രതിഫലത്തുക ഇത് വരെ പുറത്ത് പറഞ്ഞിട്ടില്ല. ഈ ദുരിതമനുഭവിക്കുന്ന മുതലയെ സഹായിക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍ ഇപ്പോൾ ഉള്ളത്
മുതലയുടെ കഴുത്തില്‍ കുടുങ്ങിയ ടയര്‍ നീക്കം ചെയ്യാന്‍ നടത്തിയ നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതര്‍ പുതിയ നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത് . അടുത്തിടെ പ്രചരിച്ച വീഡിയോയില്‍ മുതലയ്ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതായും അറിയാൻ കഴിയുന്നുണ്ട്. കഴുത്തില്‍ കുടുങ്ങിയ ടയര്‍ മുതലയെ മരണത്തിലേക്ക് നയിക്കുകയാണ്. എന്നാല്‍ പ്രതിഫലം മോഹിച്ച് കൊണ്ട് ആരും അപകടത്തിലേക്ക് എടുത്തു ചാടരുതെന്നും മുതതലയെ അനാവശ്യമായി ശല്യപ്പെടുത്തരുതെന്നും അധികൃതരുടെ മുന്നറിയിപ്പും നൽകിയിട്ടുണ്ട് . വന്യജീവികളെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതില്‍ മുന്‍പരിചയമുള്ളവര്‍ മാത്രം മുതലയുടെ സഹായത്തിനെത്തിയാല്‍ മതിയെന്ന നിർദേശവും വച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























