ബില്‍ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫര്‍ വിവാഹിതയാകുന്നു...

മെക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ വിവാഹിതയാകുന്നു. മകള്‍ ജെന്നിഫര്‍ കെ ഗേറ്റ്‌സ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ഈജിപ്ത്യന്‍ ശതകോടീശ്വരന്‍മാരില്‍ പ്രമുഖനായ നയേല്‍ നാസറാണ് വരന്‍. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു.
അതേസമയം, വിവാഹത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ ബില്‍ ഗേറ്റ്‌സിന്റെ മകളുടെ വിവാഹം ഭൂമിയിലെ തന്നെ അത്യാഡംബര വിവാഹങ്ങളില്‍ ഒന്നാകുമെന്നാണ് കരുതപ്പെടുന്നത്.
'ജീവിതം മുഴുവനും താങ്കള്‍ക്കൊപ്പം പഠിക്കാനും വളരാനും ചിരിക്കാനും സ്‌നേഹിക്കാനും എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല..' വിവാഹക്കാര്യവും നയേലുമായുള്ള ചിത്രവും പങ്കുവെച്ചുകൊണ്ട് ജെന്നിഫര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചതിങ്ങനെ.
'ഞാന്‍ വളരെയധികം ആവേശത്തിലാണ്, അഭിനന്ദനങ്ങള്‍' എന്നായിരുന്നു ജെന്നിഫറിന്റെ പോസ്റ്റിന് താഴെ ബില്‍ ഗേറ്റ്‌സ് കുറിച്ചത്. നയേലും വിവാഹക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























