നൈജീരിയന്‍ ഫുട്ബോള്‍ താരം കോഴിക്കോട്ട് അറസ്റ്റിൽ; കേരളത്തില്‍ പല തവണ ഫുട്ബോള്‍ കളിച്ച യൂക്കാച്ചിയാണ് പിടിയിലായിരിക്കുന്നത്
നൈജീരിയന്‍ ഫുട്ബോള്‍ താരം കോഴിക്കോട്ട് അറസ്റ്റിൽ. വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കോടതി വാറണ്ട് അനുസരിച്ച് നാഗ്പൂര്‍ പോലിസാണ് കോഴിക്കോടെത്തി ഇയാളെ പിടിക്കൂടിയത്. റോയല്‍ ട്രാവല്‍സ് ടീം താരം ഒ കെ ഇമ്മാനുവല്‍ യൂക്കോച്ചിയാണ് അറസ്റ്റിലായത്. 2015ലായിരുന്നു ഇമ്മാനുവല്‍ വ്യാജ പാസ്പോര്‍ട്ടുമായി നാഗ്പൂരില്‍ അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ ഇമ്മാനുവല്‍ വിചാരണസമയത്ത് കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് മഹാരാഷ്ട്രയിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
റോയല്‍ ട്രാവല്‍സ് ടീമില്‍ ഇമ്മാനുവല്‍ കളിക്കുന്നുണ്ടെന്ന് അറിഞ്ഞ നാഗ്പൂര്‍ പോലിസ് കോഴിക്കോട്ടെത്തി അറസ്റ്റുചെയ്യുകയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിരവധി സെവന്‍സ് ടൂര്‍ണമെന്റുകളില്‍ ഇമ്മാനുവല്‍ കളിക്കുന്നുണ്ട്. യഥാര്‍ഥ പാ സ്പോര്‍ട്ട് ഇപ്പോള്‍ കൈവശമുണ്ടെന്നും യൂക്കാച്ചി പറഞ്ഞു. കേരളത്തില്‍ പലതവണ ഫുട്ബോള്‍ കളിക്കാന്‍ വന്നിട്ടുള്ള വ്യക്തിയാണ് യൂക്കാച്ചി. കോഴിക്കോട് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ യൂക്കാച്ചിയെ നാഗ്പൂരിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു .
https://www.facebook.com/Malayalivartha