വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

വിമാനത്തിനുള്ളിലുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടും വളരെ ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അസാമാന്യ ധൈര്യവും സമയോചിതമായ ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് നെതന്യാഹു .ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിലാണ് സംഭവം.
സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ശേഷവും ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രതിരോധിക്കുകയും കോക്ക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തു. ഇതോടെ യാത്രക്കാർക്കും ജീവനക്കാർക്കും ഉള്ളിലേക്ക് കടന്ന് അക്രമിയെ കീഴ്‌പ്പെടുത്താനും കഴിഞ്ഞു. 'അസാമാന്യ ധൈര്യം കാണിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് എന്റെ സല്യൂട്ട്. കുത്തേറ്റ് ഗുരുതര പരിക്കേറ്റിട്ടും അദ്ദേഹം പ്രതിരോധിക്കുകയും കോക്ക്പിറ്റ് വാതിൽ തുറന്ന് നൽകുകയും ചെയ്തു. ഇതോടെ യാത്രക്കാർക്കും ജീവനക്കാർക്കും അക്രമിയെ കീഴടക്കാൻ സാധിച്ചു. വലിയ വ്യോമ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്.' -നെതന്യാഹു എക്‌സിൽ കുറിച്ചു. ക്യാപ്റ്റൻ സ്മിത് മച്ചാർ യഥാർത്ഥ നായകനാണെന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
സൈപ്രസിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസറും ഇന്ത്യൻ പൈലറ്റിനെയും അക്രമിയെ തടയാൻ സഹായിച്ച യാത്രക്കാരെയും അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യൻ പൗരനായ സ്മിത് മച്ചാറിന് വാണിജ്യ വിമാനങ്ങൾ പറത്തുന്നതിൽ 13 വർഷത്തിലേറെ പരിചയസമ്പത്തുണ്ട്. മുൻപ് സ്‌പൈസ് ജെറ്റിൽ 10 വർഷത്തോളം സീനിയർ കമാൻഡറായും ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ച അദ്ദേഹം 2022 ജൂണിലാണ് ഫ്‌ളൈദുബായിൽ ചേർന്നത്.
ബോയിങ് 737 വിമാനങ്ങളിൽ 9,750 മണിക്കൂറിലധികം വിമാന ഓപ്പറേഷൻ പരിചയം അദ്ദേഹത്തിനുണ്ട്. നിലവിൽ സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ .
"https://www.facebook.com/Malayalivartha


























