കൊറോണ വൈറസ് സംശയം; ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി; പരിശോധനാ ഫലത്തിൽ കൊറോണയില്ല
കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി. ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നായിരുന്നു യുവാവ് താഴേക്കു ചാടിയത്. ചൈനീസ് പൗരനാണ് മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു . അതേസമയം, പരിശോധനാ ഫലത്തില്‍ ഇയാള്‍ക്ക് കൊറോണ ഇല്ലെന്ന് കണ്ടെത്തി .
വെള്ളിയാഴ്ച രാവിലെയായിരുന്നു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു . ഇതിനിടെയായിരുന്നു ഇയാള്‍ ഓടി രക്ഷപ്പെട്ട് താഴേക്ക് ചാടിയതും .
https://www.facebook.com/Malayalivartha