കൊറോണ ചൈനയുടെ ജൈവായുധം; 40 വർഷം മുൻപുള്ള പ്രവചനം സത്യമാകുന്നു; ചൈനയിലെ വുഹാനില്‍ ഒരു വൈറസ് പൊട്ടിപ്പുറപ്പെടുമെന്ന് നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് പുറത്തിറങ്ങിയ 'ദ ഐസ് ഓഫ് ഡാര്‍ക്നെസ്' എന്ന ത്രില്ലര്‍ നോവലിൽ പ്രവചനം

ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞത് 1765 പേർ. ഹുബ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 105 പേരാണ്. നിലവില്‍ 70,500 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചൈനയിലെ വുഹാനാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. കൂടാതെ 25ഓളം രാജ്യങ്ങളിലേക്ക് കൊറോണ പടര്‍ന്നതായും സ്ഥിരീകരീകരണമുണ്ട്.
ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ചൈനയിലെ വുഹാനില്‍ ഒരു വൈറസ് പൊട്ടിപ്പുറപ്പെടുമെന്ന് നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് പുറത്തിറങ്ങിയ ഒരു പുസ്തകത്തില്‍ പ്രവചിച്ചിട്ടുണ്ടെന്ന വാര്‍ത്തയാണ് ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. പ്രമുഖ എഴുത്തുകാരനമായ ഡീന്‍ കൂന്റ്സ് രചിച്ച 'ദ ഐസ് ഓഫ് ഡാര്‍ക്നെസ്' എന്ന ത്രില്ലര്‍ നോവലിലാണ് ഇക്കാര്യം പ്രവചിച്ചിട്ടുള്ളത്. വുഹാന്‍ -400 എന്നായിരുന്നു പുസ്തകത്തില്‍ വൈറസിന് നല്‍കിയ പേര്. ഈ വൈറസ് ഒരു ജൈവായുധമായി ലബോറട്ടറിയില്‍ നിര്‍മ്മിച്ചതാണെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
നോവലിന്റെ ചിത്രങ്ങളും വൈറസിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗവും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പുസ്തകത്തില്‍ പ്രതിപാദിക്കുന്ന രീതിയിൽ തന്നെ സംഭവിച്ചിരിക്കുന്നതില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. ചിത്രം ട്വീറ്റ് ചെയ്ത് പ്രമുഖര്‍ വരെ രംഗത്തെത്തിയിട്ടുണ്ട്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി നോവലിന്റെ ചിത്രം ട്വീറ്റ് ചെയ്ത് പറഞ്ഞത് ഇങ്ങനെ, 'ചൈനക്കാര്‍ വികസിപ്പിച്ചെടുത്ത വുഹാന്‍ -400 എന്ന ജൈവായുധമാണോ കൊറോണ വൈറസ്? ഈ പുസ്തകം 1981 ലാണ് പ്രസിദ്ധീകരിച്ചത്. ഈ ഖണ്ഡിക ഒന്നു വായിച്ചു നോക്കൂ' എന്ന് തുടങ്ങി ചിത്രത്തോടൊപ്പമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
കോറോണ വൈറസ് ജൈവായുധമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫിസറുമായ ഡാനി ഷോഹത്തിന്റേതാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ സംശയംമുന്നോട്ട് വച്ചത്. വുഹാനിലെ ലാബുകള്‍ ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമാണെന്നു വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ടില്‍ ഡാനി ഷോഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നുമില്ല. വൈറസ് ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാപാരയുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകര്‍ക്കാന്‍ പ്രയോഗിച്ച ജൈവായുധമാണ് പുതിയ വൈറസ് എന്നു ചൈനയിലും പ്രചാരണമുണ്ട്.
ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ഈ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത്. അതുകൊണ്ട് തന്നെ വുഹാന്‍ കൊറോണ വൈറസ് എന്നും ഇത് വിളിക്കപ്പെടുന്നത്. മറ്റ് പല വൈറസുകളേയും അപേക്ഷിച്ച് നോക്കിയാല്‍ അത്ര അപകടകാരിയല്ല വുഹാന്‍ കൊറോണ വൈറസ് എന്നതാണ് യാഥാര്‍ത്ഥ്യം. 4 ശതമാനം ആണ് ഈ രോഗബാധയുടെ മരണനിരക്ക്.
അതേസമയം സാര്‍സ് വൈറസ് ബാധയില്‍ മരണനിരക്ക് 11 ശതമാനം ആണ്. മെര്‍സ് വൈറസ് ബാധയില്‍ ഇത് 35 ശതമാനം ആണ്. നിപ്പാ വൈറസ് ബാധയില്‍ ഇത് 91 ശതമാനം ആണെന്നത് കൂടി ഓര്‍ക്കണം.
https://www.facebook.com/Malayalivartha
























