കൊറോണ ബാധയേറ്റ മറ്റൊരു ഡോക്ടർ കൂടി ജീവൻ നഷ്ടമായി
വുഹാനിൽ കൊറോണ ബാധയേറ്റ മറ്റൊരു ഡോക്ടർ കൂടി മരണപ്പെട്ടു. വുഹാൻ വുചാങ് ആശുപത്രിയിൽ ഡയറക്ടറും ന്യൂറോ സർജറി വിദഗ്ധനുമായ ലിയു ഷിമിംഗ് ആണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു ലിയു ഷിമിംഗ് മരണപ്പെട്ടതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു കൊറോണ വൈറസ് ബാധയെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ ചൈനീസ് ഡോക്ടര്‍ ലീ വെന്‍ലിയാങ്ങും മരണപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്നാണ് മുപ്പത്തിനാലുകാരനായ ലീ വെന്‍ലിയാങ്ങ് മരിക്കുകയായിരുന്നു .
ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു അദ്ദേഹം. കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും നഴ്സും മറ്റ് ജീവനക്കാരുമുൾപ്പടെ 1,700ലധികം പേർക്ക് കൊറോണ ബാധ ഏറ്റിട്ടുണ്ട്. ഇതിൽ ആറു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിക്കുകയുണ്ടായി . വുഹാൻ, ഹുബെ എന്നിവിടങ്ങളിൽനിന്നുള്ള മെഡിക്കൽ ജീവനക്കാർക്കാണ് കൂടുതലായും കൊറോണ ബാധിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha