യാത്രക്കാർ ഓരോരുത്തരായി വിമാനത്തില്‍; പെട്ടെന്നെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ടവർ ഞെട്ടി; നഷ്ടമായത് മണിക്കൂറുകൾ

വെള്ളിയാഴ്ച വൈകുന്നേരം അഹമ്മദാബാദില്‍ നിന്ന് ജയ്പൂരിലേക്ക് പോകുന്ന ഗോ എയര്‍ വിമാനത്തില്‍ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. പ്രാവായിരുന്നു അത്. വിമാനത്തിനുള്ളില്‍ പ്രാവിനെ കണ്ടത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി . 30 മിനിറ്റോളം വിമാനം വൈകുകയും ചെയ്തു. ജയ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ പരാതി ഉന്നയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 4.30 നായിരുന്നു വിമാനം ആപ്രോണിലെത്തിയതെന്ന് പേര് വെളിപ്പെടുത്തരുതെന്ന് ആഗ്രഹിച്ച ഒരു യാത്രക്കാരന്‍ പറഞ്ഞു. യാത്രക്കാർ ഓരോരുത്തരും വിമാനത്തില്‍ കയറി. ഫ്ലൈറ്റ് ഗേറ്റുകള്‍ അടച്ച് ഒരു യാത്രക്കാരന്‍ ലഗേജ് ഷെല്‍ഫ് തുറന്നപ്പോള്‍ പ്രാവിനെ കണ്ട് ഞെട്ടുകയായിരുന്നു. യാത്രക്കാര്‍ ചിരിക്കുകയും സംഭവത്തിന്റെ വീഡിയോ എടുക്കുകയും ചെയ്തുകൊണ്ടിരുന്നു. തുടക്കത്തില്‍ കുഴപ്പമില്ലായിരുന്നു. എന്നാല്‍, ക്യാബിന്‍ ക്രൂവിന്റെയും മറ്റുള്ളവരുടെയും പ്രതികരണത്തില്‍ യാത്രക്കാര്‍ക്ക് അതൃപ്തിയുണ്ടാകുകയും ചെയ്തു. 'ഇത് വിമാനത്തിനുള്ളില്‍ സംസാരത്തിനിടയാക്കി. എന്നാല്‍ ക്യാബിന്‍ ക്രൂവും മറ്റും അവരെ സമാധാനിപ്പിക്കുകയായിരുന്നു. ഗ്രൗണ്ട് ഹാന്‍ഡിലിംഗ് സ്റ്റാഫിനെ ഇക്കാര്യം അറിയിക്കുകയും പ്രാവിനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























