യുഎസും താലിബാനും തമ്മിലുള്ള സമാധാന കരാറില്‍ ഇന്ന് ഒപ്പ് വയ്ക്കും... സാക്ഷ്യം വഹിക്കാനായി ഇന്ത്യയുള്‍പ്പെടെ മുപ്പതോളം രാജ്യങ്ങളിലെ പ്രതിനിധികള്‍

യുഎസും താലിബാനും തമ്മിലുള്ള സമാധാന കരാറില്‍ ഇന്ന് ഒപ്പ് വയ്ക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയുള്‍പ്പെടെ മുപ്പതോളം രാജ്യങ്ങളിലെ പ്രതിനിധികള്‍ സാക്ഷ്യം വഹിക്കും. അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈന്യത്തിന്റെ പിന്‍മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാവും. ഖത്തറിന്റെ ക്ഷണമനുസരിച്ച് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
കരാര്‍ ഒപ്പിടുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിച്ചിരുന്നു. അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാന്‍ യുഎസും താലിബാനും തമ്മില്‍ ഒരുവര്‍ഷമായി നടന്നുവരുന്ന സമാധാന ചര്‍ച്ചകള്‍ക്കാണ് കരാര്‍ ഒപ്പ് വയ്ക്കലിലൂടെ ഫലം കാണുക. കരാര്‍ യാഥാര്‍ഥ്യമായാല്‍ അഫ്ഗാനിലെ യുഎസ് സേനയെ ഘട്ടം ഘട്ടമായി പിന്‍വലിക്കും.
https://www.facebook.com/Malayalivartha

























