ഐവറി കോസ്റ്റില്‍ മുന്‍ പ്രഥമ വനിതയ്ക്ക് 20 വര്‍ഷം തടവ്

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ 2010ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം ഉണ്ടായ ആക്രമണങ്ങളിലെ പങ്കാളിത്തത്തിന്റെ പേരില്‍ ഐവറി കോസ്റ്റിലെ മുന്‍ പ്രഥമ വനിത സിമോണ്‍ ഗബാഗോയ്ക്ക് കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഈ ആക്രമണങ്ങളില്‍ മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രസിഡന്റ് ആയിരുന്ന ലോറന്റിനെതിരെ മല്‍സരിച്ച അലസാനെ ക്വട്ടാറ വിജയിച്ചതിനെ തുടര്‍ന്നു ലോറന്റിന്റെ അനുയായികള്‍ തിരഞ്ഞെടുപ്പു ഫലം നിരാകരിച്ചുകൊണ്ടു നടത്തിയ അക്രമം ആഭ്യന്തരയുദ്ധമായി മാറിയിരുന്നു. ഈ ആക്രമണങ്ങളില്‍ ലോറന്റ് ഗബാഗോയുടെ ഭാര്യയായ സിമോണിനുള്ള പങ്ക് വ്യക്തമായതിനാലാണ് ശിക്ഷ വിധിച്ചത്.
അന്നത്തെ നാവികസേനാ മേധാവിക്കും റിപ്പബ്ലിക്കന്‍ ഗാര്‍ഡ് തലവനും 20 വര്‍ഷം വീതം തടവു വിധിച്ചിട്ടുണ്ട്. കൂട്ടക്കൊലയ്ക്കു പ്രേരണ നല്‍കിയ കുറ്റത്തിനു രാജ്യാന്തര കോടതിയാണ് ലോറന്റിനെ വിചാരണ ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















