മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി. സെയ്ഷെൽസ് ദേശീയ ദിനത്തിൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായിട്ടാണ് നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുള്ളത്.
സെയ്ഷെൽസിലെ ഇന്ത്യൻ വംശജർ വിമാനത്താവളത്തിൽ മോദിക്ക് ഊഷ്മള വരവേൽപ്പ് നൽകി. സെയ്ഷെൽസ് പ്രസിഡൻറ് പാട്രിക് ഹെർമെയിനൊപ്പം കാറിലാണ് മോദി ദേശീയ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാൻ പോയത്. പ്രസിഡൻറിനൊപ്പം ഇവിടെ മോദി വൃക്ഷത്തൈ നട്ടു.
സന്ദർശനത്തിന്റെ ഭാഗമായി സെയ്ഷെൽസ് ദേശീയ അസംബ്ലിയിലും മോദി സംസാരിക്കുന്നുണ്ട്. ഇന്ത്യൻ സമയം വൈകുന്നേരം നാലിനാണ് മോദിയുടെ അഭിസംബോധന. സെയ്ഷെൽസ് പ്രസിഡൻറുമായി സ്റ്റേറ്റ് ഹൗസിൽ മോദി പ്രത്യേക ചർച്ചയും നടത്തും. ശേഷം ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും.
രാത്രി റോച്ച് കെയ്മാനിലെ സ്റ്റാർ ലിനൈറ്റിൽ നടക്കുന്ന ദേശീയദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. 3 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ചയാകും മോദി മടങ്ങുക. അടുത്തയാഴ്ച മോദി ഓസ്ട്രേലിയ, ന്യൂസിലൻറ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും സന്ദർശിക്കും.
https://www.facebook.com/Malayalivartha


























