ചൊവ്വയില്‍ ആണവയുദ്ധം നടന്നെന്ന് ശാസ്ത്രലോകം

ചൊവ്വയില്‍ ജീവനുണ്ടായിരുന്നു. ഇവിടുത്തെ ജീവികള്‍ അണ്വായുധം വരെ ഉണ്ടാക്കി. അവസാനം ഒരു യുദ്ധത്തില്‍ എല്ലാം നാമാവിശേഷമായി... ഇതൊരു സയന്‍സ് ഫിക്ഷന്റെ ഭാഗമല്ല, മംഗള്‍യാന്‍ പേടകം പുറത്തുവിട്ട ചിത്രത്തെ അടിസ്ഥാനമാക്കി ശാസ്ത്രലോകത്ത് പ്രചരിക്കുന്ന വാദങ്ങളാണ്. മാരിനെരിസ് താഴ്‌വരയുടെ ചിത്രങ്ങളാണു പുതിയ കഥകള്‍ക്ക് അടിസ്ഥാനം.
ഫ്രഞ്ച് യൂടൂബ് ചാനലായ യുഎഫ്ഓവ്‌നി ഡിസ്‌ക്ലോസര്‍ ഇതേക്കുറിച്ചു ഷോര്‍ട്ട് ഫിലിം തന്നെ പുറത്തുവിട്ടിട്ടുണ്ട്. മംഗള്‍യാന്‍ ചിത്രത്തില്‍ കാണുന്ന പുകപോലുള്ള ഭാഗം അണ്വായുധ പ്രയോഗത്തെ തുടര്‍ന്നുണ്ടായതാണെന്ന് ഇവര്‍ സമര്‍ഥിക്കുന്നു. ചൊവ്വയില്‍ ജീവനുണ്ടായിരുന്നെന്ന് അവകാശപ്പെട്ട് കഴിഞ്ഞ വര്‍ഷം രംഗത്തുവന്ന പ്ലാസ്മ ഫിസിസ്റ്റ് ഡോ. ജോണ്‍ ബ്രാന്‍ഡന്‍ബര്‍ഗാണു വാദങ്ങള്‍ക്കു കരുത്ത് പകരുന്നത്. സ്‌ഫോടനത്തെ തുടര്‍ന്നാണു ചൊവ്വയ്ക്കു ചുവപ്പുനിറം കിട്ടിയെന്നും ഇദ്ദേഹം വാദിച്ചിരുന്നു. ചൊവ്വയില്‍ മനുഷ്യമുഖവും പന്തുകളുമൊക്കെ ഇതുപോലെ \'സ്വയം പ്രഖ്യാപിത ഗവേഷകര്‍\' കണ്ടെത്തിയിരുന്നു.
ഇവയൊക്കെ ചിത്രങ്ങളുടെ പ്രത്യേകത മൂലമുള്ള മിഥ്യാധാരണകളാണെന്നു സതേണ്‍ ക്വീന്‍സ്‌ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ. ജോണ്ടി ഹോനര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















