Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കൊറോണ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഈ ബ്ലഡ് ഗ്രൂപ്പുകാർക്ക്...ഇത്തരക്കാർ സൂക്ഷിക്കുക....ഞെട്ടിക്കുന്ന പഠനവുമായി ചൈന രംഗത്ത്

19 MARCH 2020 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...

കൊറോണ അതിരൂക്ഷമായി ലോകമൊട്ടാകെ വ്യാപിക്കുകയാണ്. ദിവസേന വർധിക്കുന്ന രോഗികളുടെ എണ്ണവും മരണ നിരക്കും ഇപ്പോൾ എത്തിനിൽക്കുന്നത് ലോകമൊട്ടാകെ രണ്ട് ലക്ഷത്തിൽ കൂടുതൽ പേർ രോഗബാധിതരാകുകയും എണ്ണായിരത്തോളം പേർ മരണമടയുകയും ചെയ്ത ഞെട്ടിക്കുന്ന കണക്കിലേക്കാണ്. ഈ സംഖ്യ വിരൽ ചൂണ്ടുന്നത് ഭീകരമായ ഒരു വസ്തുതയിലേക്കാണ്. കൊറോണ വൈറസ് അതിരൂക്ഷമായി വ്യാപിക്കുന്നു എന്ന വസ്തുതയിലേക്ക്. എന്നാൽ മറ്റൊരു ഞെട്ടിക്കുന്ന പഠന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് ചൈന നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

എ രക്ത ഗ്രൂപ്പുകാര്‍ക്ക് അതിവേഗം കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യതയുണെന്നും ഒ രക്തഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്നുമാണ് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ച ചൈനയില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് . കൊറോണ ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ചൈനയില്‍ കോവിഡ് 19 ബാധിച്ചവരിലാണ് പഠനം നടത്തിയത്.

ചൈനയിലെ വുഹാനിലും ഷെന്‍ഷെനിലേയും 2000ത്തോളം വരുന്ന രക്തസാമ്പിളുകാണ് ആരോഗ്യ ഗവേഷകര്‍ പഠനം നടത്താനുപയോഗിച്ചത് . രക്തഗ്രൂപ്പ് എ ഉള്ള രോഗബാധിതരില്‍ മറ്റു രോഗബാധിതരെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലുള്ള കൊറോണ അണുബാധ കാണിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. അതേസമയം രക്തഗ്രൂപ്പ് ഒ ആയവരില്‍ കൊറോണ ലക്ഷണങ്ങള്‍ കുറവാണ്. കോവിഡ് 19 ബാധിച്ച് വുഹാനില്‍ മരിച്ച 206 പേരില്‍ 85 പേരും 'എ' ഗ്രൂപ്പ് രക്തം ഉള്ളവരാണ്. അതായത് മരിച്ചവരില്‍ 63 ശതമാനവും 'എ' ഗ്രൂപ്പുകാര്‍. എന്നാല്‍ ഇത് പ്രാഥമിക പഠനം മാത്രമാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആരോഗ്യ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

അതേ സമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി ഉയർന്നു. 475 പേരാണ് ഇറ്റലിയിൽ ഒറ്റദിവസം കൊണ്ട് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരുദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. കൊവിഡിൽ വിറങ്ങലിച്ച് നിൽക്കുകയാണ് യൂറോപ്പും ഇറ്റലിയും. ഇരുപ്പതിനാല് മണിക്കൂറിനുള്ളിൽ 475പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ, ഇറ്റലിയിൽ ആകെ മരണം 2978 ആയി. നിലവിൽ ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളിൽ പകുതിയിലേറെയും ഇറ്റലിയിലാണ്. ഇറാനിൽ 147ഉം സ്പെയിനിൽ 105ഉം പേർ ഒരുദിവസത്തിനുള്ളിൽ മരിച്ചു. ബ്രിട്ടണിൽ മരണം നൂറ് കടന്നു.

ഇന്ത്യയിൽ കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ച മൂന്ന് പേരടക്കമാണ് 171 രോഗ ബാധിതര്‍. 18 സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.171 രോഗ ബാധിതരില്‍ 25 പേര്‍ വിദേശികളാണ്. ഹരിയാണയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. 14 വിദേശികള്‍ക്ക് ഇവിടെ രോഗം കണ്ടെത്തിയിട്ടുണ്ട്.

രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ദമ്പതികള്‍ക്കും മകള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ കനത്ത ജാഗ്രത പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. ബുധനാഴ്ചയാണ് ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ദമ്പതികള്‍ക്കും രണ്ടു വയസ്സുള്ള മകള്‍ക്കും രോഗബാധ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന ജുന്‍ജുനു മേഖലയിലുള്ള വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടാമതുള്ള കേരളത്തില്‍ പുതിയ കേസുകളൊന്നും ഇന്നും ഇന്നലെയുമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 27 പേരാണ് സംസ്ഥാനത്ത് രോഗബാധിതരായി ചികിത്സയിലുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (16 minutes ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (29 minutes ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (48 minutes ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (1 hour ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (1 hour ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (2 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (2 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (2 hours ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (3 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

Malayali Vartha Recommends