Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്

14 AUGUST 2026 11:35 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് യാത്ര തുടങ്ങാനൊരുങ്ങിയ വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരെ ഞെട്ടിച്ച് സീറ്റില്‍ ചത്ത പാമ്പ്. ഇന്നലെ ഉച്ചയ്ക്ക് 2.20ന് കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട ട്രെയിനിലെ സി6 കോച്ചിലെ 27ാം നമ്പര്‍ സീറ്റിലാണ് വിഷമുള്ള റസല്‍സ് വൈപ്പര്‍ അഥവാ ചേനത്തണ്ടനെ കണ്ടെത്തിയത്. ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ജീവനക്കാരെത്തി പാമ്പിനെ നീക്കം ചെയ്തു. സംഭവം യാത്രക്കാര്‍ പകര്‍ത്തിയതോടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചു.

റെയില്‍വേ മന്ത്രാലയത്തെ ടാഗ് ചെയ്തും നിരവധി പേര്‍ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചു. പാമ്പിനെ കണ്ടെത്തിയ സീറ്റിലിരുന്ന യാത്രക്കാരി ടോയ്‌ലറ്റിലേക്ക് പോയപ്പോഴാണ് സമീപത്തെ സഹയാത്രികരുടെ ശ്രദ്ധയില്‍ പാമ്പ് പെട്ടത്. തൊട്ടടുത്ത സീറ്റില്‍ ചെറിയ കുട്ടിയും ഉണ്ടായിരുന്നതിനാല്‍ സംഭവം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. ഉടന്‍തന്നെ ടിക്കറ്റ് പരിശോധകനെയും ട്രെയിന്‍ ജീവനക്കാരെയും വിവരം അറിയിച്ചു.

തൃപ്പൂണിത്തുറ സ്വദേശികളായ കുടുംബമാണ് സീറ്റിലിരുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റൊരു സീറ്റ് അനുവദിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ടതിനാല്‍ പരാതി നല്‍കേണ്ടിവന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. സംഭവം ഉണ്ടായിട്ടും ട്രെയിന്‍ യാത്ര തടസമില്ലാതെ കൃത്യസമയത്ത് തന്നെ തുടര്‍ന്നു.ട്രെയിനിലെ ശുചീകരണ ജോലികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ശുചീകരണത്തിനിടെ പാമ്പിനെ കണ്ടെത്തിയിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.

സംഭവത്തെ തുടര്‍ന്ന് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ ഏറെയുള്ള വന്ദേഭാരത് എക്‌സ്പ്രസിനുള്ളില്‍ പാമ്പ് എങ്ങനെ എത്തിയെന്നതിലാണ് പ്രധാനമായും അന്വേഷണം. മെക്കാനിക്കല്‍ വിഭാഗവും റെയില്‍വേ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ട്രെയിനിലെ ശുചീകരണ ചുമതല മെക്കാനിക്കല്‍ വിഭാഗത്തിനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (2 minutes ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (9 minutes ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (19 minutes ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (33 minutes ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (47 minutes ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (1 hour ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (1 hour ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (2 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (2 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (2 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (2 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (2 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (2 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (6 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (6 hours ago)

Malayali Vartha Recommends