കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു... യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു, ലോകത്താകെ 2,45,073 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്
കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കോവിഡ് ബാധിച്ച് 10,041 മരണമാണ് ലോകമാകെ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകെ 2,45,073 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 88,151പേര് രോഗമുക്തി നേടി. 146,881 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 7,378പേരുടെ നില ഗുരുതരമാണെന്ന് കണക്കുകള്‍ പറയുന്നു. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 3,248 പേരാണ് മരിച്ചത്. എന്നാല്‍ ചൈനയെ പിന്തള്ളി ഇറ്റലിയില്‍ മരണനിരക്ക് ഉയരുകയാണ്. ഇതിനോടകം 3,405 പേരാണ് ഇറ്റലിയില്‍ മരിച്ചത്.
വ്യാഴാഴ്ച മാത്രം 427 പേരാണ് കൊറോണയെ തുടര്‍ന്നു ഇറ്റലിയില്‍ മരിച്ചു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ്-19 പടര്‍ന്നുപിടിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ദൃശ്യമാകുന്നത്. സ്പെയിനിലും ജര്‍മനിയിലും സ്വിറ്റ്സര്‍ലന്‍ഡിലും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് കാണാം. അമേരിക്ക, ജര്‍മനി, സ്പെയിന് എന്നീ രാജ്യങ്ങളില്‍ രണ്ടായിരത്തിനു മേല്‍ ആളുകള്‍ക്കാണ് വ്യാഴാഴ്ച മാത്രം കൊറോണ സ്ഥിരീകരിച്ചത്. 165 പേര് മരിച്ച സ്പെയിനാണ് ഇറ്റലി കഴിഞ്ഞാല്‍ വൈറസിന്റെ ഭീകരത കൂടുതല്‍ അനുഭവിക്കുന്നത്.
ദക്ഷിണ കൊറിയ, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, ബെല്‍ജിയം, നോര്‍വേ, സ്വീഡന്, മലേഷ്യ, ഡെന്മാര്ക്ക്, പോര്‍ച്ചുഗല്‍, ഓസ്ട്രേലിയ, ചെച്ചിയ, ഇസ്രയേല്‍, പാക്കിസ്ഥാന്, ചിലി, ലക്സംബര്‍ഗ് എന്നിവിടങ്ങളില്‍ വന്‍തോതില്‍ കോവിഡ്-19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരാഴ്ചയ്ക്കിടെയാണ് ഈ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുന്നത് എന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha