Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

മാസം തികയാതെ മരിച്ചു ജനിച്ച കുഞ്ഞിനെ അമ്മ കെട്ടിപ്പിടിച്ചപ്പോള്‍ ജീവന്‍ തിരിച്ചു കിട്ടി

14 MARCH 2015 05:28 PM IST
മലയാളി വാര്‍ത്ത.

മരിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച അമ്മയുടെ സ്‌നേഹം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഓസ്‌ട്രേലിയക്കാരി കെയ്റ്റ് ഗര്‍ഭം ധരിച്ചത്. ഇരട്ടക്കുട്ടികളാണ് ഉദരത്തില്‍ വളരുന്നതെന്ന് അറിഞ്ഞപ്പോള്‍ അത് കെയ്റ്റിനു ഭര്‍ത്താവ് ഡേവിഡിനും ഇരട്ടി സന്തോഷവുമായി. ആറു മാസം പിന്നിട്ടപ്പോഴേക്കും മാസം തികയാത്ത പ്രസവത്തിലൂടെ ഇരട്ടകള്‍ പിറന്നെങ്കിലും ഒരു കുഞ്ഞിന്റെ ശ്വാസം നിലച്ചിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ കെയ്റ്റിന്റെ ഹൃദയം തകര്‍ന്നു പോയി. ജാമി എന്നു നേരത്തെ തന്നെ പേരിടാന്‍ കണ്ടു വച്ചിരുന്ന ആ കുഞ്ഞിന്റെ ചേതനയറ്റ ശരീരം മാറോട് ചേര്‍ക്കണമെന്ന് കെയ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അത് നിഷേധിക്കാനായില്ല. ഭര്‍ത്താവിനെയും കൂടെ കൂട്ടി ആശുപത്രി ബെഡില്‍ കിടന്ന് ജീവനില്ലാത്ത കുഞ്ഞിനെ മാറോടണച്ച് അന്ത്യ ചുംബനം നല്‍കിയപ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു.
അമ്മയുടെ സ്‌നേഹ സ്പര്‍ശമേറ്റ് മരിച്ച കുഞ്ഞി കൈകള്‍ ഇളക്കാനും ചലിക്കാനും തുടങ്ങി. ക്രമേണ ശ്വാസമെടുക്കാനും ആരംഭിച്ചതോടെ നഴ്‌സുമാര്‍ ഓടിയെത്തി സഹായോപകരണങ്ങള്‍ കൂടി ഘടിപ്പിച്ചതോടെ ആ കുഞ്ഞ് ജീവിതത്തിലേക്കു തന്നെ തിരിച്ചു വന്നു.

ഇന്ന് ജാമി ഓഗ് എന്ന ആ കുഞ്ഞിനു പ്രായം അഞ്ചു വയസ്സ്. 2010 മാര്‍ച്ച് 25 ആയിരുന്നു ജാമി ജനിക്കുകയും മരിക്കുകയും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത ആ ദിവസം. ഇന്ന് സന്തോഷവാനായി തുള്ളിച്ചാടി നടക്കുന്ന ഈ ബാലനു ഒരേ ഒരു പ്രശ്‌നമെയുള്ളൂ. മരിച്ചു ജിവിച്ച തന്റെ കഥ എല്ലാവരോടും പാടി നടക്കുന്ന ഒരു കൊച്ചു സഹോദരന്‍ മാത്രമാണു പ്രശ്‌നക്കാരന്‍. കളിചിരികളുമായി ഇരട്ട സഹോദരി എമിലിയും എപ്പോഴും കൂടെയുണ്ട്.
അഞ്ചു വര്‍ഷം മുമ്പത്തെ ആ അത്ഭുതകരമായ ദിവസം കെയ്റ്റ് ഇപ്പോഴും ഓര്‍ത്തെടുക്കുന്നു. \'എമിലി വേഗം പുറത്തു വന്നെങ്കിലും ജാമിയെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ കരച്ചിലോ മറ്റനക്കങ്ങളോ ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരുടെ സംഘം ജാമിക്കു ചുറ്റും കൂടുന്നതു കണ്ടു. എന്തോ അപകടം അപ്പോള്‍ തന്നെ ഞാന്‍ ഊഹിച്ചിരുന്നു. ഏതാണ്ട് 20 മിനിറ്റുകള്‍ക്കു ശേഷം അവര്‍ പിരിഞ്ഞു പോയി. പിന്നീട് ഒരു ഡോക്ടര്‍ വന്ന് എന്നോട് കാര്യങ്ങള്‍ വിശദീകരിച്ചു. എന്തെങ്കിലും പേര് കണ്ടു വച്ചിട്ടുണ്ടെങ്കില്‍ അതു വിളിച്ചോളൂ അവനെ രക്ഷിക്കാന്‍ ഒരുവഴിയും ബാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ചെറിയൊരു കിതപ്പ് അവനില്‍ ഞാന്‍ കണ്ടു. പക്ഷേ അത് പ്രതീക്ഷ നല്‍കുന്നത്‌ല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലുണ്ടായ കുഞ്ഞിന്റെ ഈ ഗതിയോര്‍ത്ത് വളരെ നിരാശതോന്നി. ഒടുവില്‍ ഞാന്‍ ആവശ്യപ്പെട്ടതു പ്രകാരം ഡോക്ടമാര്‍ അവനെ കെട്ടിപ്പിടക്കാനായി എനിക്കു തന്നു. മാറോടണച്ചു പിടിച്ച ശേഷം ഷര്‍ട്ടൂരി കൂടെ കിടക്കാന്‍ ഭര്‍ത്താവിനോടും ആവശ്യപ്പെട്ടു. കൂടെ കിടത്തി പേര് വിളിക്കുകയും നിനക്കൊരു ഇരട്ടയുണ്ടെന്നും നിന്നെ രക്ഷിക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടെന്നുമെല്ലാം മെല്ലെ പറഞ്ഞ് അവനെ മാറത്തെ ചൂടേല്‍പ്പിച്ചു. പൊടുന്നനെയാണ് ശ്വാസം വീണത്. കണ്ണും തുറന്നു. അവന്‍ ശ്വസിക്കുകയും ഡേവിന്റെ വിരലില്‍ പിടിക്കുകയും ചെയ്തു,\' അത്ഭുത സംഭവം കെയ്റ്റി വിശദീകരിച്ചു.
ഒരുമിച്ച് കളിച്ചു വളര്‍ന്ന എമിലിയും ജാമിയുടെ ഈയിടെയാണ് ഈ കഥ അറിയുന്നത്. ഇതു കേട്ട എമിലിയുടെ കണ്ണുകള്‍ നിറഞ്ഞെന്നും ജാമിയെ വിടാതെ കെട്ടിപ്പിടിച്ചെന്നും കെയ്റ്റ് പറയുന്നു. ഇവരുടെ കഥ ആര്‍ക്കു വേണമെങ്കിലും പറഞ്ഞു കൊടുക്കുന്ന ഒരു കൊച്ചു സഹോദരന്‍ ചാര്‍ലിയും ഇപ്പോള്‍ ഇവര്‍ക്കൊപ്പമുണ്ട്. അമ്മയുടെ സ്‌നേഹത്തിന് പകരം മറ്റൊന്നുണ്ടോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (1 hour ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (1 hour ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (1 hour ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (1 hour ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (1 hour ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (2 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (2 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (2 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (2 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (2 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (2 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (2 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (2 hours ago)

Malayali Vartha Recommends