Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കൊറോണ വൈറസ് ബാധ തിരിച്ചറിയാന്‍ അതിവേഗ രോഗനിര്‍ണയ പരിശോധന സംവിധാനം അമേരിക്കയില്‍ സജ്ജമായതായി റി്‌പ്പോര്‍ട്ട്;  കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സെഫിഡ് എന്ന കമ്പനിയാണ് അതിവേഗ രോഗനിര്‍ണയത്തിന് പിന്നില്‍

22 MARCH 2020 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ

കൊറോണ ബാധ സംബന്ധിച്ച അതിവേഗ പരിശോധനാ രീതിക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കി. അടുത്ത ആഴ്ച മുതല്‍ പുതിയ സംവിധാനം ലഭ്യമാകുമെന്നാണ് വിവരം. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സെഫിഡ് എന്ന കമ്പനിയാണ് അതിവേഗ രോഗനിര്‍ണയത്തിന് പിന്നില്‍. പുതിയ പരിശോധനയിലൂടെ രോഗിയെ പരിശോധിച്ച് 45 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും.


ഈ പരിശോധനാ രീതി ഉപയോഗിക്കുന്നതിലൂടെ രോഗബാധിതരെ വേഗത്തില്‍ തിരിച്ചറിയാനും തുടക്കത്തിലേ ചികിത്സ ആരംഭിക്കാനും സാധിക്കും. ലോകത്ത് വൈറസ് ബാധ നിയന്ത്രണാതീതമായ സാഹചര്യത്തില്‍ രോഗം അതിവേഗം തിരിച്ചറിഞ്ഞ് രോഗിക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ ഇതുവഴി സാധിക്കും. യുഎസില്‍ അടുത്ത ആഴ്ച മുതല്‍ ഈ പരിശോധന ആരംഭിക്കും.

നിലവില്‍ രോഗിയുടെ രക്ത സ്രവ സാംപിളുകള്‍ ശേഖരിച്ച് ലാബുകളിലേക്ക് അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഈ രീതിയിലുള്ള പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ രോഗനിര്‍ണയം നീണ്ടുപോയിരുന്നു. അതേസമയം പുതിയ പരിശോധന വഴി രോഗിയുടെ ആദ്യ പരിചരണ ഘട്ടത്തില്‍തന്നെ രോഗം നിര്‍ണയിക്കാന്‍ സാധിക്കും.

മാര്‍ച്ച് 30നകം നൂതന പരിശോധന സംവിധാനം സെഫിഡ് രാജ്യത്ത് ലഭ്യമാക്കും, ഇതോടെ നിലവിലെ രോഗനിര്‍ണയത്തെക്കാള്‍ വേഗത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ അമേരിക്കന്‍ പൗരന്‍മാരില്‍ രോഗ നിര്‍ണയം നടത്താന്‍ സാധിക്കുമെന്ന് അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി അലക്സ് അസര്‍ വ്യക്തമാക്കി. അതേസമയം, ലോകെത്താകെയുള്ള 23000 ഓട്ടോമേറ്റഡ് ജീന്‍ എക്‌സ്‌പെര്‍ട്ട് സിസ്റ്റം വഴി പരിശോധന നടത്താന്‍ സാധിക്കുമെന്ന് പുതിയ പരിശോധനാ രീതി വികസിപ്പിച്ചെടുത്ത സെഫിഡ് വ്യക്തമാക്കി. ഫലം ലഭ്യാക്കാന്‍ പരമാവധി 45 മിനിട്ട് മതിയാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

അതിനിടെ, കൊറോണ വൈറസിനെതിരായ വാക്‌സിന്‍ അമേരിക്ക മനുഷ്യരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. സിയാറ്റയില്‍ 18-നും 55-നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചിരുന്നു. ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ വാക്‌സിന്‍ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എ്ണ്ണം 300 കടന്നു. 18000ഓളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ ദിവസം ചെല്ലുംതോറും രോഗത്തിന്റെ കാഠിന്യാവസ്ഥ വര്‍ധിച്ചു വരികയാണെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സ്റ്റാഫിലുള്ള ഒരാളില്‍ കൊറോണ വൈറസ് കണ്ടെത്തിയത് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ചു.  വെള്ളിയാഴ്ച വൈകിട്ട് വൈസ് പ്രസിഡന്റിന്റെ വക്താവാണ് ഈ വിവരം സ്ഥിരീകരിച്ചത്. അമേരിക്കയിലെ ജനസാന്ദ്രത ഏറെയുള്ള കലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ടെക്‌സസ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (20 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (26 minutes ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (48 minutes ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (58 minutes ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (1 hour ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (1 hour ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (1 hour ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (2 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (3 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends