Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഒടുവില്‍ ഡസ്റ്റ് ജയിലിലേക്ക്!

18 MARCH 2015 12:28 PM IST
മലയാളി വാര്‍ത്ത.

ന്യൂയോര്‍ക്കിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖനായ കോടീശ്വരനാണ് ഡസ്റ്റ് (71). എന്തും ചെയ്യാന്‍ മടിക്കാത്ത സ്വഭാവം; ഒപ്പം വായാടിത്തവും. മൂന്നു കൊലക്കേസുകളില്‍ അഴിയെണ്ണുന്ന നിലയില്‍ റോബര്‍ട്ട് ഡസ്റ്റിനെ ഇനി ജയിലഴികള്‍ക്കുള്ളിലൂടെ കാണാം. എച്ച്ബിഒ ടെലിവിഷന്‍ പരിപാടിയുടെ ഫൈനല്‍ ചിത്രീകരിക്കുന്നതിനിടയില്‍ ബാത്ത്‌റൂമില്‍വച്ചു വീരവാദം പറഞ്ഞതിനെത്തുടര്‍ന്നാണ് അമളി പിണഞ്ഞത്.

\'റോബര്‍ട്ട് ഡസ്റ്റിന്റെ ജീവിതവും മരണങ്ങളും\' എന്ന ആറു ഭാഗങ്ങളുള്ള എച്ച്ബിഒ ടിവി പരമ്പരയുടെ ഫൈനല്‍ ചിത്രീകരിക്കുന്നതിനിടയിലാണ്, താന്‍ സംശയിക്കപ്പെട്ടെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ട കൊലപാതകങ്ങളെക്കുറിച്ച് അബദ്ധത്തില്‍ വെളിപ്പെടുത്താനിടയായത്.

1982ല്‍ ഡസ്റ്റിന്റെ ഭാര്യ കാതലീനെ കാണാതായി. ഈ സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യുന്നതിന്റെ തലേന്നു തലയ്ക്കു പിറകില്‍ വെടിയേറ്റ് എഴുത്തുകാരിയും സുഹൃത്തും ആയ സൂസന്‍ ബര്‍മന്‍ കൊല്ലപ്പെട്ടു. ഈ രണ്ടു കേസിലും ഡസ്റ്റിനെ സംശയിച്ചെങ്കിലും തെളിവുകളില്ലാത്തതിനാല്‍ രക്ഷപ്പെട്ടു. ഇതുകൂടാതെ മൂന്നാമതൊരു കേസില്‍ കൂടി 2001ല്‍ സംശയിക്കപ്പെട്ടെങ്കിലും കുറ്റവിമുക്തനായി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ടിവി പരമ്പരയുടെ ചിത്രീകരണമാണ് നടന്നു കൊണ്ടിരുന്നത്.

ഈ ഷൂട്ടിങ്ങിനിടയില്‍ ബാത്ത്‌റൂമില്‍ പോയ ഡസ്റ്റ് സ്വയം പറഞ്ഞു: \'ഞാനെന്താ ചെയ്തത്? അവരെ എല്ലാവരെയും കൊന്നു. അത്ര തന്നെ. ഷൂട്ടിങ്ങിനുവേണ്ടി ഷര്‍ട്ടില്‍ ഘടിപ്പിച്ചിരുന്ന മൈക്രോഫോണ്‍ ഇക്കാര്യവും റിക്കോര്‍ഡു ചെയ്തു. പരിപാടി സംപ്രേഷണം ചെയ്തു രണ്ടു വര്‍ഷത്തിനുശേഷമാണ് ഒരു എഡിറ്റര്‍ ഈ ആത്മഗതം കണ്ടെത്തിയത്. സംഭവം ട്വിറ്ററിലൂടെ പെട്ടെന്നു പരന്നു. അവസാനം ഡസ്റ്റിന്റെ വക്കീല്‍ തന്നെ രംഗത്തുവന്നു കാര്യങ്ങള്‍ സമ്മതിച്ചു- എന്റെ കക്ഷി സൂസന്‍ ബര്‍മനെ കൊലപ്പെടുത്തിയതു തന്നെയാണ്. വിചാരണ നേരിടാന്‍ തയാറാണ്.

ടിവി പരിപാടിയുടെ ഇടയ്ക്കു പറഞ്ഞതെങ്കിലും അതിനു സാധുത ഉണ്ടെന്നാണു നിയമവിദഗ്ധര്‍ പറയുന്നത്. അതേസമയം ഡസ്റ്റിന്റെ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അതിനു ഡോക്കുമെന്ററിയുമായി ബന്ധമില്ലെന്നുമാണു ലൊസാഞ്ചല്‍സിലെ പൊലീസ് ഉദ്യോഗസ്ഥ റൊസാരിയോ ഹെരേര പ്രതികരിച്ചത്. അറസ്റ്റിലായ ഡസ്റ്റ്, ന്യൂ ഓര്‍ലന്‍സിലെ ജയിലിലാണിപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (1 hour ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (1 hour ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (1 hour ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (1 hour ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (1 hour ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (2 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (2 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (2 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (2 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (2 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (2 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (2 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (2 hours ago)

Malayali Vartha Recommends