Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...

ഇത് എയർ ഇന്ത്യയുടെ ചരിത്ര നിമിഷം; ചിട്ടയായ പ്രവർത്തനം നടത്തുന്ന ഇന്ത്യക്ക് അഭിനന്ദനവുമായി പാക്കിസ്ഥാൻ, ലോകത്താകമാനം 12 ലക്ഷത്തിലധികം പേർക്ക് തുണയായി

06 APRIL 2020 08:59 AM IST
മലയാളി വാര്‍ത്ത

ലോകത്താകമാനം 12 ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സഹസാഹര്യത്തിലും പതറാതെയുള്ള ചിട്ടയായ പ്രവർത്തനം നടത്തുന്ന ഇന്ത്യക്ക് അഭിനന്ദനവുമായി പാക്കിസ്ഥാൻ .കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ പതറാതെയുള്ള പ്രവർത്തനം നടത്തുന്ന ഇന്ത്യയുടെ വിമാന സർവീസും വിദേശ കാര്യ മന്ത്രാലയത്തിന്റെ സമയോചിതമായ ഇടപെടലുമെല്ലാം ലോകരാജ്യങ്ങളുടെ വലിയ പ്രശംസയാണ് പിടിച്ചു പറ്റിയിരിക്കുന്നത് .

വുഹാനിൽ മഹാമാരിയായ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട ആദ്യ ഘട്ടത്തിലും വൻ സജ്ജീകരണങ്ങളോട് കൂടിയും മുന്നൊരുക്കം നടത്തിയും ഇന്ത്യ പ്രത്യേക വിമാന സർവീസ് നടത്തിയാണ് ചൈനയിലുള്ള ഇന്ത്യക്കാരെ നാട്ടിലേക്കെത്തിച്ചത് .അന്ന് ചൈനയിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികളെ നാട്ടിലേക്കെത്തിക്കാൻ ഇന്ത്യ സാധ്യം വാഗ്ദാനം ചെയ്തപ്പോൾ അത് തട്ടിക്കളയുകായാണ് ഇമ്രാൻ ഖാൻ ചെയ്തത് .പാക് വിദ്യാർത്ഥികൾ ചൈനയിൽ നിന്നുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വച്ച വീഡിയോ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു .

ഇപ്പോഴിതാ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനായുള്ള പ്രത്ത്യേക വിമാന സർവീസ് നടത്തുകയാണ് സർക്കാർ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനും സഹായമെത്തിക്കാനും എയർ ഇന്ത്യ നടത്തിയ രക്ഷാദൗത്യങ്ങൾക്ക് ഇതിനോടകം നിരവധി ഇടങ്ങളിൽനിന്ന് പ്രശംസ ലഭിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പ്രതിസന്ധി ഘട്ടത്തില്‍ എയർ ഇന്ത്യയുടെ ഇത്തരം പ്രവർത്തനങ്ങളെ വാനോളം അഭിനന്ദിച്ച് പാകിസ്താനും രംഗത്തെത്തി.

ഇന്ത്യയിൽ കുടുങ്ങിയ യൂറോപ്യൻ പൗരൻമാരേയും ദുരിതാശ്വാസ സാധനങ്ങളും വഹിച്ച് ജർമനിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് പാക് എയർ ട്രാഫിക് കൺട്രോളാണ് അഭിനന്ദന സന്ദേശം അയച്ചത്. പ്രത്യേക അഭിനന്ദനത്തിന് പുറമേ വിമാനത്തിന്റെ സുഗമമായ യാത്രയ്‍ക്കായി പാക് എയർ കൺട്രോൾ വിഭാഗം സഹായിക്കുകയും ചെയ്തു.ഇത് വലിയ തരത്തിൽ ആഗോള ചർച്ചയ്ക്ക് കാരണമായി മാറിയിരിക്കുകയാണ് .അകാരണമായി ഇന്ത്യയുടെ നയങ്ങളെ എതിർക്കാനും ബാലിശമായ നടപടികൾ കൈക്കൊള്ളാനും ശ്രമിക്കുന്ന പാകിസ്താന് തിരിച്ചറിവ് വന്നോ എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം മഹാമാരിയെ പ്രതിരോധിക്കാൻ സാർക്ക് രാജ്യങ്ങളുടെ ഒത്തുചേരൽ വീഡിയോ കോൺഫെറെൻസിങ് വഴി നടന്നപ്പോഴും പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാന്റെ അസാന്നിത്യം ശ്രദ്ധേയമായിരുന്നു

ഏപ്രിൽ രണ്ടിന് മുംബൈയിൽനിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് രണ്ടരയ്‍ക്ക് പുറപ്പെട്ട വിമാനം അഞ്ച് മണിയോടെയാണ് പാക് വ്യേമപാതയിലേക്ക് കടന്നത്. കറാച്ചി എയർ ട്രാഫിക് കൺട്രോൾ വിമാനത്തെ സ്വാഗതം ചെയ്തതിനൊപ്പം ഈ പ്രതിസന്ധി സാഹചര്യത്തിലും എയർ ഇന്ത്യ നടത്തുന്ന രക്ഷാദൗത്യത്തിൽ അഭിമാനമുണ്ടെന്നും കറാച്ചി എയർ ട്രാഫിക് കൺട്രോൾ ഇന്ത്യൻ പൈലറ്റിനോട് പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌യുന്നു.

പാക് വ്യോമപാത കടന്ന് ഇറാനിലേക്ക് പ്രവേശിച്ച എയർ ഇന്ത്യ വിമാനത്തെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാനും പാക് എടിസി എത്തി എന്നത് ഏറെ സവിശേഷത ഉയർത്തിയ കാര്യം തന്നെ ആയിരുന്നു . ഇറാൻ എയർ ട്രാഫിക് കൺട്രോളുമായി വിമാനത്തിന് ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ പാക് എയർ ട്രാഫിക് കൺട്രോൾ വിഭാഗമാണ് ഇറാനുമായി ബന്ധപ്പെട്ട് ആവശ്യമായ സന്ദേശം കൈമാറിയത്.ഇത് സുഗമമായ യാത്രയ്ക്ക് കാരണമാവുകയും ചെയ്തു

പാകിസ്താന് പുറമേ തുർക്കിഷ്, ജർമൻ എയർ ട്രാഫിക് കൺട്രോളിൽനിന്നും എയർ ഇന്ത്യക്ക് ആശംസകൾ ലഭിച്ചു. ഇന്ത്യയിൽ കുടുങ്ങിയ ജർമൻ, ഫ്രഞ്ച്, ഐറിഷ്, കനേഡിയൻ പൗരൻമാരെ തിരിച്ചെത്തിക്കാൻ അതത് എംബസികളുടെ ആവശ്യപ്രകാരം 18 വിമാനങ്ങളാണ് എയർ ഇന്ത്യ സജ്ജമാക്കിയിട്ടുള്ളത്. ഇത് ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയാകും വിധത്തിലുള്ള സേവന പ്രക്രിയയാണ് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാൻ ഡൽഹിയിൽനിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് ഏപ്രിൽ ഒമ്പതിന് പ്രത്യേക കാർഗോ വിമാന സർവീസും എയർ ഇന്ത്യ നടത്തും..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്ലാറ്റിൽ നിന്ന് ഇറക്കിവിട്ട രാഹുലിനെ വീട്ടിൽ കയറ്റാൻ അമ്മമാർ! SIT അഴുക്കി നാറുന്നു.. രാഹുൽ തിരുവനന്തപുരത്ത് എത്തും  (5 minutes ago)

എൽഡിഎഫിന് മുന്നേറ്റം....  (6 minutes ago)

തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്  (35 minutes ago)

ധനലാഭം, രോഗ ശാന്തി എന്നിവ ഇന്ന് ഉണ്ടാകും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും  (58 minutes ago)

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തി  (1 hour ago)

തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനുള്ള ....  (1 hour ago)

30 ദീപങ്ങൾ തെളിഞ്ഞു;  (1 hour ago)

വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല...  (1 hour ago)

ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്  (1 hour ago)

വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍  (2 hours ago)

*റൺ മാമാ* *റൺ* *സുരാജ് വെഞ്ഞാറമൂട് നായകൻ*  (2 hours ago)

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു  (10 hours ago)

മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്  (10 hours ago)

വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു, അപ്പീല്‍ പോകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്വേത മേനോന്‍  (10 hours ago)

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം  (11 hours ago)

Malayali Vartha Recommends