Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ആരോഗ്യവും ശാരീരിക ക്ഷമതയുമുള്ള യുവാക്കള്‍ വരെ കോവിഡിന്റെ പിടിയിലമരുന്നതിന്റെ നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇതു എന്തുകൊണ്ടാണ് എന്നതിന്റെ കൃത്യമായ ഉത്തരത്തിലേക്ക് ആര്‍ക്കും എത്താനായിട്ടില്ലെങ്കിലും ചില പ്രധാന സാധ്യതകള്‍ ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നു. ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍...

05 APRIL 2020 10:17 PM IST
മലയാളി വാര്‍ത്ത

യുവാക്കളില്‍ കോവിഡ് വൈറസ് അപകടകാരിയാകുമോ. ഇല്ല എന്നാണ് ഗവേഷകര്‍ പൊതുവെയും കരുതുന്നത്. എന്നാല്‍, ഈ ധാരണക്ക് വിരുദ്ധമായി നിരവധി മരണങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആരോഗ്യവും ശാരീരിക ക്ഷമതയുമുള്ള യുവാക്കള്‍ വരെ കോവിഡിന്റെ പിടിയിലമരുന്നതിന്റെ നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇതു എന്തുകൊണ്ടാണ് എന്നതിന്റെ കൃത്യമായ ഉത്തരത്തിലേക്ക് ആര്‍ക്കും എത്താനായിട്ടില്ലെങ്കിലും ചില പ്രധാന സാധ്യതകള്‍ ഗവേഷകര്‍ ഇപ്പോള്‍ പരിശോധിക്കുകയാണെന്നാണ് വിവരം.

തിരിച്ചറിയപ്പെടാതെ പോയ മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ കോവിഡ് ബാധയോട് കൂടി രൂക്ഷമാകുന്നതാണ് ചില യുവാക്കളില്‍ അപകടകരമാകുന്നത്. ഇതല്ലാത്ത കാരണങ്ങളാലും കോവിഡ് ബാധിക്കുന്ന യുവാക്കള്‍ ഗുരുതര അവസ്ഥകളിലേക്കും മരണത്തിലേക്കും എത്തുന്നുണ്ട്. രോഗിയില്‍ എത്തിപ്പെടുന്ന വൈറസിന്റെ അളവും രോഗിയുടെ ജനിതക ഘടനയുമൊക്കെ അപകടത്തിന്റെ തോതിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്. 'വ്യക്തികളുടെ ജനിതക ഘടനയും അതിന്റെ പ്രത്യേകതയും കോവിഡ് ഉണ്ടാക്കുന്ന രോഗത്തിന്റെ രൂക്ഷതയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. മറ്റു വൈറസുകളുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കുന്നുണ്ട്' -ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ വൈറോളജിസ്റ്റ് മിഷേല്‍ സികിന്നര്‍ പറയുന്നു. വൈറസ് കാരണമായ പുണ്ണ് പോലുള്ള ചില രോഗങ്ങള്‍ ചിലരില്‍ കടുത്ത പ്രയാസങ്ങള്‍ ഉണ്ടാക്കുന്നത് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടികാണിക്കുന്നു.

സസക്‌സ് യൂനിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ആലിസണ്‍ സിന്‍ക്ലയര്‍ പറയുന്നത് രോഗിയുടെ ശരീരത്തില്‍ എത്തുന്ന വൈറസിന്റെ അളവ് രോഗത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണെന്നാണ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപിക്കല്‍ മെഡിസിനിലെ എഡ്‌വാര്‍ഡ് പാര്‍ക്കറും ഇതേ അഭിപ്രായം പങ്കുവെക്കുന്നു. ചൈനയില്‍ രൂക്ഷമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നവരില്‍ വൈറസിന്റെ അളവും കൂടുതലായിരുന്നു എന്നത് ഒരു സൂചനയാണെന്ന് അദ്ദേഹം പറയുന്നു. കോവിഡ് വൈറസ് ബാധിക്കുന്നു എന്നതിലുപരി ഏത് അളവില്‍ ബാധിക്കുന്നു എന്നതും പ്രാധാന്യം ഉള്ളതാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. രോഗലക്ഷണം ഉള്ളവര്‍ സാമൂഹിക സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കിയില്ലെങ്കില്‍ മറ്റുള്ളവരിലേക്ക് പടരുന്നത് പോലെ തന്നെ രോഗത്തിന്റെ തീവ്രത വര്‍ധിക്കാനും മരണം വരെ സംഭവിക്കാനും കാരണമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അതേസമയം, രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് ബാധയെ തുടര്‍ന്ന് 11 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 79 ആയി ഉയര്‍ന്നു. ഇന്നു 472 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 274 ജില്ലകളില്‍ കോവിഡ് വ്യാപിച്ചെന്നും 267 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ഡല്‍ഹിയില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരത്തോളം പോസിറ്റീവ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടത്. 267പേര്‍ക്ക് രോഗം ഭേദമായി. 58 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുണ്ട്. കേരളത്തിലും ഡല്‍ഹിയിലും മധ്യപ്രദേശിലുമാണ് ഇവരില്‍ ഭൂരിഭാഗവും. അതിനിടെ, ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 1026 പേര്‍ക്ക് ഇതുവരെ രോഗം കണ്ടെത്തി. ഇരുപത്തി രണ്ടായിരത്തോളം പേര്‍ 17 സംസ്ഥാനങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നു. കേരളം അടക്കം 8 സംസ്ഥാനങ്ങളില്‍ രോഗ വ്യാപനത്തിന്റെ മേഖലകള്‍ രൂപം കൊണ്ടിട്ടുണ്ട്. ഈ മേഖലകളില്‍ പരിശോധന വ്യാപകമാക്കാനും നിയന്ത്രണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (7 minutes ago)

ചലച്ചിത്രമേളയുടെ ഡെലി​ഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാ​ഗോർ തിയേറ്ററിൽ തുടക്കമാകും.  (7 minutes ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (14 minutes ago)

മതി...മതി...ഇന്ന് അവന്റെ അവസാനം..! മട്ടും ഭാവവും മാറി പിണറായി..! ലക്ഷ്യം രാഹുൽ വലിച്ച് കീറുന്നു..!  (18 minutes ago)

പ്രോസിക്യൂഷനെ മിണ്ടിച്ചില്ല കോടതിയിൽ രാഹുൽ വിളയാട്ടം സമനിലതെറ്റി പിണറായി ഹൈക്കോടതിയിൽ..മുട്ടൻ നീക്കം  (24 minutes ago)

മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ സമയം വേണമെന്നും അതുവരെ അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചതിനാലാണ്. കോടതി അറസ്റ്റ് തടഞ്ഞത്  (25 minutes ago)

നെഞ്ചുവിരിച്ച് തലയുയർത്തി ദേ രാഹുൽ എത്തി...! പാലക്കാട് ഇന്ന് യുദ്ധം ചീറ്റപ്പുലിപോലെ അവൻ ഇറങ്ങി  (34 minutes ago)

രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും.  (35 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്...  (46 minutes ago)

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജ  (57 minutes ago)

നിശാക്ലബ് ഉടമകളുടെ നാടുകടത്തൽ പുരോഗമിക്കുന്നു  (1 hour ago)

കർശന ഉപാധികളോടെമുൻകൂർ ജാമ്യം  (1 hour ago)

വിവാഹ വാർഷികം ആഘോഷിക്കാനായി നാലു ദിവസം മുമ്പാണ് എത്തിയത്...  (1 hour ago)

ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവാവ് ..  (1 hour ago)

രണ്ടാഴ്ച മുമ്പാണ് സ്ഥലം മാറിയെത്തിയത്....  (2 hours ago)

Malayali Vartha Recommends