Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..


ലൈംഗിക പീഡന -ഗർഭച്ചിദ്ര കേസ്: താൻ നിരപരാധിയെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍:- ബുധനാഴ്ച പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്; ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു

പെണ്‍കുട്ടികളെ ഉള്‍പ്പെടെ പരിപൂര്‍ണ നഗ്നരാക്കി നിര്‍ത്തും; കൃഷിയിടത്തിന്റെ നടുവില്‍ വലിയൊരു കുഴികുത്തി മൃതദേഹങ്ങള്‍ കൂട്ടമായി മറവ് ചെയ്യും; വീണ്ടും ഞെട്ടിച്ച് ഉത്തരകൊറിയ

05 APRIL 2020 11:29 PM IST
മലയാളി വാര്‍ത്ത

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. ലോകരാജ്യങ്ങളില്‍ ഒന്നാകെ കൊവിഡ് ബാധിച്ച്‌ നിരവധി പേര്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒറ്റമരണം പോലും റിപ്പോര്‍‌ട്ട് ചെയ്യപ്പെടാത്ത ഏഷ്യന്‍ രാജ്യമാണ് ഉത്തരകൊറിയ. കൊവിഡ് ഉത്തരകൊറിയയിൽ വെടിവെച്ച് കൊന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബാധിച്ചവരെ വെടിവച്ചുകൊല്ലുന്നെന്ന വാര്‍ത്തകളും ഉത്തരകൊറിയയെക്കുറിച്ച്‌ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വിചാരണത്തടവുകാര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്,​.

വിചാരണത്തടവുകാരുടെ മൃതദേഹങ്ങള്‍ കൃഷിത്തോട്ടങ്ങളില്‍ വളമായി ഉപയോഗിക്കുന്നതായി ഉത്തരകൊറിയയിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്ബില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. കെയ്ച്ചോണ്‍ പ്രവിശ്യയിലുള്ള കോണ്‍സ്ട്രേഷന്‍ ക്യാംപില്‍ നിന്ന് രക്ഷപ്പെട്ട യുവതിയാണ് ഉത്തരകൊറിയയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. യു.എസ് ഗവണ്‍മെന്റ് കമ്മിറ്റിയോടാണ് യുവതിയുടെ വെളിപ്പെടുത്തല്‍. യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെയ്ച്ചോണിലെ കോണ്‍സ്ട്രേഷന്‍ ക്യാംപിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ജയിലില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇടുങ്ങിയ കുഴികളിലാണു തടവുകാരുടെ മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതെന്നും കൂടുതല്‍ തടവുകാര്‍ മരിച്ചാല്‍ കൃഷിയിടത്തിന്റെ നടുവില്‍ വലിയൊരു കുഴികുത്തി മൃതദേഹങ്ങള്‍ കൂട്ടമായി മറവ് ചെയ്യുന്നതാണ് രീതിയെന്നും യുവതി പറയുന്നു. 2000 മുതല്‍ 6000 വരെയാണ് ഇവിടത്തെ തടവുകാരുടെ എണ്ണം. സ്ത്രീകളും കുട്ടികളും എല്ലാം ഇതില്‍ ഉള്‍പ്പെടും.

ലീ സൂണ്‍ എന്ന വിചാരണത്തടവുകാരനും യുഎസ് ഗവണ്‍മെന്റ് കമ്മിറ്റിക്കു മുന്നില്‍ സമാനമായ മൊഴി നല്‍കിയിരുന്നു. എലികളെ ജീവനോടെ പിടിച്ചു തിന്നാണ് പലപ്പോഴും വിശപ്പടക്കിയിരുന്നതെന്നും ലീ സൂണ്‍ പറയുന്നു. സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാത്സംഗം ചെയ്യുന്നതും കൊന്നൊടുക്കുന്നതും പതിവാണെന്നുമുള്ള മൊഴികളും നേരത്തെ പുറത്തുവന്നിരുന്നു. പട്ടിണിമരണങ്ങളും പോഷകാഹാരക്കുറവ് കൊണ്ടുള്ള മരണങ്ങളും പതിവാണ്. ശരീര പരിശോധനയ്ക്കിടെ ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുമുണ്ടെന്നും ഇവര്‍ പറയുന്നു. ജയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്കും ജയിലില്‍ മോഷണം നടത്തുന്നവര്‍ക്കും നേരെ അതിക്രൂരമായ ശിക്ഷാരീതികളാണു നടപ്പാക്കുന്നതെന്നും യു.എന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇത്തരക്കാരെ പൊതുജനമധ്യത്തില്‍ തൂക്കിക്കൊല്ലുന്നതു പതിവാണ്. തടവറകളില്‍ കിടക്കുന്നവര്‍ക്കു നേരെ ലൈംഗിക അതിക്രമങ്ങളും നടക്കുന്നു. തടവുകാരെ ഇടയ്ക്കിടെ ശരീര പരിശോധന നടത്തുന്നത് പതിവാണ്. പെണ്‍കുട്ടികളെ ഉള്‍പ്പെടെ പരിപൂര്‍ണ നഗ്നരാക്കി നിര്‍ത്തിയാണ് പരിശോധന. ശരീരത്തില്‍ പണമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്നു നോക്കാനെന്ന പേരിലാണിത് നടത്തുന്നത്. ചിലര്‍ക്ക് ഒരു മാസവും അതിലേറെയും ചോദ്യം ചെയ്യലിനു മാത്രമായി ജയിലില്‍ കഴിയേണ്ടി വരുന്നു. മിക്ക ജയിലുകളും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്,

രാഷ്ട്രീയ തടവുകാരെയും സാധാരണക്കാരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പിടികൂടിയവരെയുമെല്ലാം പ്രത്യേകം ജയിലുകളിലാണ് പാര്‍പ്പിക്കുക. ഇവര്‍ക്കെല്ലാം അപകടകരങ്ങളായ സാഹചര്യത്തിലാണ് ലേബര്‍ ക്യാംപുകളില്‍ ജോലിയെടുക്കേണ്ടതെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും...  (3 minutes ago)

എസ്.ഐ.ആർ) നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ  (25 minutes ago)

മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി  (40 minutes ago)

ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ റിഹേഴ്സലുമായി ബന്ധപ്പെട്ട്‌  (56 minutes ago)

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ​ ദാരുണാന്ത്യം  (1 hour ago)

ഇന്ത്യക്ക് 17 റണ്‍സ് വിജയം...  (1 hour ago)

തമിഴ്നാട്ടിൽ വ്യാപകനാശം. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി-എന്‍ഡിഎ പ്രകടന പത്രിക, രാജ്യത്തെ മികച്ച മൂന്നു നഗരങ്ങളിലൊന്നാക്കും; 2036 ഒളിംപിക്‌സിന് സജ്ജമാക്കും  (11 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത്ക്രമസമാധാനം പാലിച്ചായിരിക്കണം  (11 hours ago)

ദേശീയ കടുവാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടം കേരളത്തിൽ നടക്കുന്നത് ഡിസംബർ 1 മുതൽ 8 വരെ  (11 hours ago)

BJP 2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത്!  (12 hours ago)

ടൈപ്പിംഗ് അറിയാമോ ? കണ്ണൂര്‍ ജില്ലാ കോടതിക്ക് കീഴില്‍ അവസരം വേഗം അപേക്ഷിച്ചോ  (13 hours ago)

അതിജീവിതക്കെതിരെ വിമർശനം; രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തു റിമാന്റിലാക്കിയാൽ ജയിലിനു മുന്നിൽ പൂമാലയിട്ട് സ്വീകരിക്കുമെന്ന് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ  (13 hours ago)

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (13 hours ago)

ഈ യോഗ്യതയുള്ളവർക്ക് തിരുവനന്തപുരത്ത് ജോലി ഒഴിവുകൾ അരലക്ഷം ശമ്പളം  (13 hours ago)

Malayali Vartha Recommends