Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയെ മറികടന്ന് ബ്രിട്ടനും... കോവിഡ് രോഗം ബ്രിട്ടനെ പിടിച്ചുലച്ച പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് ജനതയ്ക്ക് ആത്മധൈര്യം പകര്‍ന്ന് എലിസബത്ത് രാജ്ഞി

06 APRIL 2020 07:32 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയെ മരണസംഖ്യയില്‍ ബ്രിട്ടനും മറികടന്നു. മരണനിരക്കും ഓരോ ദിവസവും ഉയരുകയാണ്. തുടക്കത്തില്‍ വൈറസിനെ ഗൗരവത്തിലെടുക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് രോഗവ്യാപനം ഇത്ര രൂക്ഷമാകാന്‍ കാരണമെന്ന് വിമര്‍ശനമുണ്ട്. 24 മണിക്കൂറിനിടെ 684 മരണമാണ് ബ്രിട്ടനില്‍ സംഭവിച്ചത്. ഇതോടെ ആകെ മരണം 4934 ആയി. രോഗാബാധിതരുടെ എണ്ണം 42737 ആയി. കഴിഞ്ഞ ഏതാനും ദിവസമായി ബ്രിട്ടനില്‍ പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്. ഇതാണ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണം.

അതേസമയം, പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരീക്ഷണത്തിലുമാണ്. ഇറ്റലിയാണ് മരണസംഖ്യയില്‍ ആദ്യം ചൈനയെ മറികടന്നത്. പിന്നാലെ സ്‌പെയിനും അമേരിക്കയും ഫ്രാന്‍സും ചൈനയ്ക്ക് മുന്നിലെത്തി. കൊവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലെന്ന് ബ്രിട്ടന്‍. ബ്രിട്ടനിലെ പ്രസിദ്ധമായ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. 510 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്.

ഒരു വശത്തു കാര്യമങ്ങനെ നില നില്‍ക്കെ 'കോവിഡ് രോഗം ബ്രിട്ടനെ പിടിച്ചുലച്ച പശ്ചാത്തലത്തില്‍ ബ്രിട്ടിഷ് ജനതയ്ക്ക് ആത്മധൈര്യം പകര്‍ന്ന് എലിസബത്ത് രാജ്ഞി. ബ്രിട്ടിഷ് സമയം രാത്രി എട്ടിനാണ്(ഇന്ത്യന്‍ സമയം രാത്രി 12.30 ന്) രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തത്. വിന്‍സര്‍ കൊട്ടാരത്തില്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത സന്ദേശം ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ പുറത്തുവിടുകയായിരുന്നു.

''ഈ വെല്ലുവിളിയോട് നമ്മള്‍ എങ്ങനെ പ്രതികരിച്ചുവെന്നതില്‍ വരും വര്‍ഷങ്ങളില്‍ ഏവര്‍ക്കും അഭിമാനിക്കാനാകുമെന്നു കരുതുന്നു. നമ്മുടെ തലമുറ ശക്തരായിരുന്നെന്നു പിന്നാലെ എത്തുന്നവര്‍ പറയും. ഇത് നമ്മുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന സമയമാണ്. ദുഃഖവും സാമ്പത്തിക ബുദ്ധിമുട്ടുകളും നിരവധി മാറ്റങ്ങളും രാജ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന സമയം. ഈ വേളയില്‍ നമുക്കു പിന്തുണ നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, എന്‍എച്ച്എസിന് നന്ദി പറയാം. വീടുകളില്‍ നിന്നകന്ന് സേവനരംഗത്ത് സജീവമായി അവര്‍ നമ്മളെ തുണയ്ക്കുന്നു. സാധാരണ നിലയില്‍ രാജ്യത്തെ മടക്കിയെത്തിക്കാന്‍ ഓരോ മണിക്കൂറും പരിശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതില്‍ രാജ്യവും എന്നൊടൊപ്പം ചേരുമെന്നതില്‍ സംശയമില്ല. ഒന്നിച്ചാണ് നാം ഈ രോഗത്തെ നേരിടുന്നത്. ഐക്യത്തോടെ, പ്രതിജ്ഞാബദ്ധതയോടെ നിലകൊണ്ട് നമുക്കിത് മറികടക്കാനാകും.

ഭൂതകാലത്തില്‍ നമ്മള്‍ ആരായിരുന്നു എന്നതിലല്ല വര്‍ത്തമാനകാലത്തിലും ഭാവിയിലുമാണ് ആ അഭിമാനം ഉറപ്പിക്കേണ്ടത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള ജനം മറ്റുള്ളവരെ സഹായിക്കാന്‍ ഒത്തുചേരുന്ന കാഴ്ച ഹൃദയം കവരുന്നു. ഭക്ഷണവും മരുന്നുമെത്തിക്കുന്നതില്‍ തുടങ്ങി അയല്‍ക്കാരെ കരുതുന്നതിലും ബിസിനസ് സംരംഭങ്ങള്‍ ദുരിതാശ്വാസത്തിനായി മാറ്റിവയ്ക്കുന്നതുമൊക്കെ നമുക്കു കാണാനാകും.

മുന്‍പു നേരിട്ട ബുദ്ധിമുട്ടുകളെക്കാള്‍ ഏറെ വ്യത്യസ്തമാണ് കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളി. ലോകമെമ്പാടും ഉണ്ടായ ശാസ്ത്രമുന്നേറ്റവും സാന്ത്വനനീക്കങ്ങളുമെല്ലാം പൊതുവായ ഒരു ലക്ഷ്യത്തിനാണ്. ആഗോളതലത്തില്‍ കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള ആ നീക്കങ്ങളില്‍ നമുക്കും പങ്കാളികളാവാം.'' ശുഭദിനങ്ങള്‍ മടങ്ങി വരുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് രാജ്ഞി അഭിസംബോധന അവസാനിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധ വേളയില്‍ പ്രശസ്ത ഇംഗ്ലിഷ് ഗായിക വെറ ലിന്‍ പാടിയ പ്രശസ്തമായ 'വീ വില്‍ മീറ്റ് എഗെയ്ന്‍'(നമ്മള്‍ വീണ്ടും കാണും) എന്ന വരികള്‍ എടുത്തുപറഞ്ഞായിരുന്നു ഇത്. സഹിക്കാന്‍ ഇനിയുമേറെയുണ്ടെങ്കിലും നല്ല ദിനങ്ങള്‍ മടങ്ങിയെത്തുമെന്നതില്‍ ആശ്വസിക്കാം. നമ്മള്‍ വീണ്ടും സുഹൃത്തുക്കളെ കാണും. കുടുംബങ്ങള്‍ ഒത്തുചേരും. നമ്മള്‍ വീണ്ടും കാണും.

എല്ലാ വ്യാഴാഴ്ചയും വൈകിട്ട് ആരോഗ്യപ്രവര്‍ത്തകരെ ബ്രിട്ടിഷ് ജനത കയ്യടിച്ച് അഭിനന്ദിക്കുന്നതും രാജ്ഞി അഭിസംബോധനയില്‍ എടുത്തു പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനമേകുന്ന ഈ രീതി ദേശീയബോധം വിളിച്ചോതുന്നുവെന്നാണ് രാജ്ഞി സൂചിപ്പിച്ചത്. 1940 ല്‍ രണ്ടാം ലോകമഹായുദ്ധ സമയത്ത് സഹോദരി മാര്‍ഗരറ്റ് രാജകുമാരിയുമൊത്ത് വിന്‍സര്‍ കൊട്ടാരത്തില്‍ നിന്ന് തന്നെ നടത്തിയ തന്റെ ആദ്യ റേഡിയോ പ്രക്ഷേപണത്തെ ഈ അവസരത്തില്‍ ഓര്‍മിക്കുന്നതായും രാജ്ഞി പറഞ്ഞു. യുദ്ധകാലത്ത് സുരക്ഷയ്ക്കായി വീടുകള്‍ വിട്ടിറങ്ങേണ്ട സാഹചര്യത്തിലായ കുട്ടികളെയാണ് അന്ന് ഇരുവരും റേഡിയോയില്‍ അഭിസംബോധന ചെയ്തത്. കൊറോണ വൈറസിനെതിരെ സാമൂഹിക അകലം പാലിക്കുന്നതിലൂടെ ജനമനസ്സുകളില്‍ ഉണ്ടാകുന്ന വേദനകളെയാണ് അന്നത്തെ ഓര്‍മകളുമായി രാജ്ഞി കോര്‍ത്തുവച്ചത്.

68 വര്‍ഷത്തെ ഭരണകാലത്തിനിടെ ഇത് അഞ്ചാം തവണയാണ് രാജ്ഞി ബ്രിട്ടനെ ഇത്തരത്തില്‍ പ്രത്യേകമായി അഭിസംബോധന ചെയ്തത്. 1991 ഫെബ്രുവരി 24 ന് ഇറാഖിനെതിരെ ഗള്‍ഫില്‍ നടന്ന യുദ്ധവുമായി ബന്ധപ്പെട്ടായിരുന്നു ഇത്തരത്തില്‍ ആദ്യ അഭിസംബോധന. 1997 സെപ്റ്റംബറില്‍ മരുമകള്‍ ഡയാന രാജകുമാരി കാറപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ടും 2002 ഏപ്രിലില്‍ രാജ്ഞിയുടെ അമ്മ എലിസബത്ത് ബൗണ്‍സ് ലയോണിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ജനതയ്ക്കു നന്ദി പ്രകാശിപ്പിച്ചും 2012 ജൂണില്‍ രാജ്ഞിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അറുപതാം വാര്‍ഷികത്തിത്തിനുമായിരുന്നു ഇതിനു മുന്‍പുള്ള അഭിസംബോധനകള്‍.

'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (3 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (3 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (3 hours ago)

ONAM ഓണം സ്പെഷ്യൽ  (3 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (3 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (3 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (3 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (3 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (3 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (3 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (4 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (4 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (4 hours ago)

Malayali Vartha Recommends