Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

വിവിധ രാജ്യങ്ങളിലായി 22,000ലേറെ അമേരിക്കന്‍ പൗരന്മാര്‍ കുടുങ്ങിക്കിടക്കുന്നു.... ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തില്‍ അമേരിക്കയും ബ്രിട്ടനും

06 APRIL 2020 08:30 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

22,000ലേറെ അമേരിക്കന്‍ പൗരന്മാര്‍ വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കിടപ്പുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയിലാണ് ഇത്തരത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തില്‍ ആണ് അമേരിക്കയും ബ്രിട്ടനും.. ഇവരെ പ്രത്യേക വിമാനങ്ങള്‍ അയച്ച് കൂട്ടിക്കൊണ്ട് പോകാനാണ് പദ്ധതി. ഈ മാസം എട്ട്, 10, 12 തീയതികളില്‍ ഇന്ത്യയില്‍ കുടുങ്ങിയവരെ കൊണ്ടുപോകാനായി പ്രത്യേക വിമാനം ലണ്ടനില്‍ നിന്ന് ഗോവയിലെത്തും. ഒന്‍പത്, 11 തീയതികളില്‍ മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വിമാനമുണ്ടാകും.

കോവിഡിന് മുന്നില്‍ അമേരിക്ക വിറയ്ക്കുന്നു , മരണം പതിനായിരത്തോട് അടുക്കുന്നു . വൈറസ് ബാധിതര്‍ 3 ലക്ഷം കടന്നു. 3,11,,735 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരിച്ചവരുടെ എണ്ണം 9,171 ആയി. 16,600 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അമേരിക്കയില്‍ ഇന്നലെയും മരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1224 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 630 മരണങ്ങളും ന്യൂയോര്‍ക്കിലാണ്. ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും ഒരാള്‍ മരിക്കുന്നതായി ഗവര്‍ണര്‍ ആന്‍ഡ്രു കൂമോ പറഞ്ഞു. രോഗികളുടെ എണ്ണം നിത്യേന വര്‍ധിച്ചുവരികയാണ്.

അതേസമയം കോവിഡ് ബാധ ആരംഭിച്ചതിന് പിന്നാലെ രാജ്യങ്ങളില്‍ നിന്നായി 4000ത്തിലേറെപ്പേരെ അമേരിക്ക നാട്ടിലെത്തിച്ചിട്ടുണ്ട്. തുടര്‍ന്നും വിദേശത്ത് നിന്ന് പൗരന്മാരെ കൊണ്ടുവരാനായി 70 ഓളം വിമാനങ്ങള്‍ അയക്കാനാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആലോചിക്കുന്നതെന്ന് കോണ്‍സുലാര്‍ അഫയേഴ്‌സ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഇയാന്‍ ബ്രൗണ്‍ലി അറിയിച്ചു.

അതേസമയം കഠിനമായ ആഴ്ചകളാണ് വരാനിരിക്കുന്നതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. നിര്‍ഭാഗ്യവശാല്‍ ഒട്ടേറെ മരണങ്ങളുണ്ടാകുമെന്നും ഭയാനകമായ കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ട്രംപ് പറഞ്ഞു.

ലോകത്തെ ആകെ രോഗികളില്‍ നാലിലൊന്നും അമേരിക്കയിലാണ്. അതിവേഗത്തില്‍ രോഗം പടരുന്നത് ന്യൂയോര്‍ക്കിലും ലൂസിയാനയിലുമാണ്. ന്യൂയോര്‍ക്കില്‍ മാസ്‌ക്, കയ്യുറ, ഗൗണ്‍ എന്നിവ അടക്കം അടിസ്ഥാന സുരക്ഷാ മെഡിക്കല്‍ ഉപകരണങ്ങള്‍ കിട്ടാതെ ആരോഗ്യപ്രവര്‍ത്തകര്‍ വലയുകയാണ്. ന്യൂയോര്‍ക്കില്‍ ഓക്‌സിജന്‍ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ലൂസിയാനയില്‍ രോഗികളുടെ എണ്ണം 10,000 കവിഞ്ഞു. ജയിലുകളിലെ നൂറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് മാസത്തില്‍ താഴെ തടവിന് ശിക്ഷിക്കപ്പെട്ടവരെ വീടുകളില്‍ നിരീക്ഷത്തിലാക്കും.

അടിയന്തര സഹായത്തിന് സൈന്യമിറങ്ങിയിട്ടുണ്ട്. സൈന്യത്തില്‍ നിന്ന് വിരമിച്ച 9,000 ആരോഗ്യ പ്രവര്‍ത്തകര്‍ സേവനത്തിനിറങ്ങിയിട്ടുണ്ട്. 50 സംസ്ഥാനങ്ങളിലായി സൈന്യം നൂറിലേറെ താത്ക്കാലിക ആശുപത്രികളാണ് നിര്‍മിക്കുന്നത്.

രാജ്യത്തു വസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ നല്‍കാത്ത ഏക വികസിതരാജ്യമാണ് അമേരിക്ക എന്ന ആരോപണം ഈയടുത്തിടെ ഏറ്റവുമധികം ഉന്നയിച്ചവരിലൊരാളാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ബേണി സാന്‍ഡേഴ്‌സ്. കാനഡയും ബ്രിട്ടനും ഓസ്‌ട്രേലിയയും സാര്‍വത്രിക ആരോഗ്യപരിരക്ഷ നടപ്പാക്കിയതിനെയാണ് ഇദ്ദേഹമുള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. വര്‍ഷങ്ങളുടെ ശ്രമഫലമായാണ് പലകോണുകളില്‍നിന്നുള്ള എതിര്‍പ്പുനേരിട്ട് ഈ രാജ്യങ്ങള്‍ അതു സാധ്യമാക്കിയത്. ഓരോ രാജ്യത്തും രാഷ്ട്രീയക്കാര്‍ കര്‍ക്കശനിലപാടെടുത്തപ്പോള്‍, ഇതുസാധ്യമായി. അമേരിക്കയില്‍ ഇതിനിടയാക്കല്‍ ഈ രാജ്യങ്ങളിലേതിനെക്കാള്‍ പ്രയാസമുള്ള ഏര്‍പ്പാടാകുമെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്'പത്രം ചൂണ്ടിക്കാട്ടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (3 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (3 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (3 hours ago)

ONAM ഓണം സ്പെഷ്യൽ  (3 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (3 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (3 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (3 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (3 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (3 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (3 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (4 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (4 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (4 hours ago)

Malayali Vartha Recommends