Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

നിലവില്‍ ചൈനയിലെ വാണിജ്യ മേഖലകളെല്ലാം വന്‍ തിരിച്ചുവരവ് നടത്താനിരിക്കെ കോവിഡിന്റെ രണ്ടാം തരംഗം... ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ പ്രവര്‍ത്തകര്‍

07 APRIL 2020 07:28 AM IST
മലയാളി വാര്‍ത്ത

ആഗോളമഹാമാരിയായ കോവിഡ് 19 നില്‍ നിന്നും ചൈന രക്ഷപെട്ടു എന്നും അവര്‍ പഴയ പടി വാണിജ്യ മേഖലകള്‍ തുറന്നു എന്നുള്ള വാര്‍ത്തയും ഏറെ അത്ഭുതത്തോടു കൂടിയാണ് ലോക രാഷ്ട്രങ്ങള്‍ വീക്ഷിച്ചത് ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നും പൊട്ടി പുറപ്പെട്ട ഈ മഹാമാരിയായ കൊറോണ വിഭാഗത്തിലെ ആര്‍ എന്‍ എ വൈറസ് ഇതിനോടകം തന്നെ 74500 ലധികം മനുഷ്യ ജീവന്‍ എടുത്തു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട് .നിലവില്‍ ചൈനയിലെ വാണിജ്യ മേഖലകളെല്ലാം വന്‍ തിരിച്ചുവരവ് നടത്താനിരിക്കുകയാണ് എന്നത് അവര്‍ രോഗപ്രതിരോധം ഭംഗിയായി നടത്തി എന്നുള്ളതിന്റെ തെളിവായിരുന്നു .മരണസംഖ്യ പിടിച്ചു നിര്‍ത്തുന്നതില്‍ അവര്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ എത്തപ്പെട്ടു എന്ന് തന്നെ പറയാന്‍ കഴിയും .പക്ഷെ ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന ആ കണക്കുകള്‍ ചൈനയ്ക്ക് ഒട്ടും ശുഭകരമല്ല എന്ന് മാത്രമല്ല കൂടുതല്‍ ആശങ്ക ഉളവാക്കുന്ന കാര്യം തന്നെയാണ് .കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായിരിക്കുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസത്തോടെയാണ് ശക്തമായ അഭ്യൂഹമുണ്ടായത് .അത് നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കമ്പോളങ്ങളെ സാരമായി തന്നെ ബാധിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് .

ചൈനയില്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്ന വെറ്റ് മാര്‍ക്കറ്റ് അടപ്പിക്കണമെന്നു പറഞ്ഞ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു .മാത്രമല്ല ചൈനയുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന തരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത് വന്നിരുന്നു .എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയുള്ള താന്‍ പോരിമയായിരുന്നു ചൈന അവലംബിച്ചത് .എന്നാല്‍ ഇപ്പോള്‍ സ്ഥിതി വീണ്ടും വഷളാകുന്ന തരത്തിലേക്ക് നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട് .

കോവിഡ് രോഗബാധിതര്‍ അനുദിനം വര്‍ധിക്കുകയും രോഗം ഭേദമാകുന്നവരുടെ എണ്ണം കുറയുകയും ചെയ്തത് കടുത്ത ആശങ്കയ്ക്ക് കാരണമാവുകയാണ് .മരണ നിരക്ക് നിയന്ത്രണ വിധേയമാണ് എന്ന് പറയുമ്പോഴും ഈ കണക്കുകള്‍ വിശ്വസനീയമല്ല എന്നാണ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള നേതാക്കളുടെ പ്രതികരണം. 


ചൈനയില്‍ ഞായറാഴ്ച പുതിയതായി 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം . ഇതില്‍ 38 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച പലര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രോഗത്തിന്റെ രണ്ടാം തരംഗമാണ് വീശുന്നതെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

വിദേശത്തുനിന്ന് ചൈനയില്‍ എത്തുന്നവരിലാണ് രോഗം കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം, ദീര്‍ഘകാലം ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.അങ്ങനെയെങ്കില്‍ ചൈനയ്ക്ക് കൂടുതല്‍ വിമര്‍ശനങ്ങള്‍ വരും ദിവസങ്ങളില്‍ പല രാജ്യങ്ങളില്‍ നിന്നുമായി കേള്‍ക്കേണ്ടി വരും.

വ്യവസായിക പ്രദേശമായ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണു പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച അഞ്ച് പ്രാദേശിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നു രണ്ടുമാസത്തോളം പ്രവര്‍ത്തനരഹിതമായിരുന്ന വ്യവസായങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഇവിടെ രോഗം ബാധിച്ചയാള്‍ ഹുബെ പ്രവിശ്യയിലേക്കു യാത്ര ചെയ്തിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ രാജ്യത്തെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയയ്ക്കുകയാണ് ചൈനീസ് ഭരണകൂടം ചെയുന്നത് . വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് തന്നെയാണ് ഇപ്പോള്‍ കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. ലക്ഷണങ്ങളൊന്നുമില്ലാത്ത 78 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 40 എണ്ണം വിദേശത്തുനിന്നു വന്നവര്‍ക്കാണ്. രാജ്യത്ത് ആകെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത 1047 പേര്‍ കോവിഡ് രോഗത്തിന് ചികിത്സയിലുണ്ട്.ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വ്യക്തമാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (19 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (30 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (44 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (55 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (2 hours ago)

Malayali Vartha Recommends