ഭ്രാന്തൻ രീതികൾ പിന്തുടർന്ന കിം ജോങ് ഉൻ; ജീവിച്ചിരിക്കുന്ന ഏറ്റവും വലിയസ്വേച്ഛാധിപതി

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് വിവരം.ഹൃദയ ശസ്ത്രക്രിയ നടത്തിയതിന് ശേഷം കിമ്മിന്റെ നില അതി ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നത്.അമിതമായ പുകവലി, അമിതവണ്ണം, അമിത ജോലി എന്നിവ കാരണം കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം നേരത്തെ പുറത്തുവിട്ടിരുന്നു. അതേസമയം ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഏപ്രില്‍ 15ന് നടന്ന ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല. ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്.അമിതമായ പുകവലിയും മാനസിക സമ്മര്‍ദ്ദവുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും മൗണ്ട് പിക്ടുവിലേക്കുള്ള നിരന്തര യാത്രകളും കിമ്മിന് തിരിച്ചടിയായെന്ന് റിപ്പോർട്ടുകൾ ഉണ്ട് . എന്നാല്‍ വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഉത്തരകൊറിയ തയ്യാറായിട്ടില്ല.
ഉത്തര കൊറിയ തങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും എപ്പോഴും നിഗൂഢമാക്കി വെക്കാനാണ് പതിവ്. ഉത്തര കൊറിയയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിലവില്‍ ആര്‍ക്കും ശരിക്കും അറിയില്ലെന്നതാണ് വാസ്തവം. കൊറോണബാധയേറ്റ് ജനങ്ങൾ മരിക്കുമ്പോഴും മിസൈൽ വിക്ഷേപണത്തിൽ വ്യാപൃതരായിരുന്നു ഉത്തര കൊറിയ
കൊറോണ വൈറസ് ഇതുവരെ ഉത്തര കൊറിയ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംശയത്തിലുള്ള നിരവധി ആളുകളെ പ്രത്യേക തടവറയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന നിരീക്ഷണത്തിലാണെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു . അതേസമയം പ്രതികൂലമായ കൊറോണ വൈറസ് ബാധയില്‍ ഉത്തരകൊറിയ കഷ്ടപ്പെടുന്നതായി ചൈനയുടെ യുഎന്‍ അംബാസഡര്‍ തിങ്കളാഴ്ച പറയുകയും ചെയ്തു..
ഉത്തര കൊറിയയുടെ പരമ്മോന്നത ഭരണാധികാരിയായ കിം ജോങ് യുൻ പിതാവായ കിം ജോങ് ഇൽ 2011 ഡിസംബർ 17 ന് അന്തരിച്ചതിനെ തുടർന്നാണ് അധികാരത്തിലെത്തിയത്.കൊറിയയിലെ വർക്കേഴ്സ് പാർട്ടി ചെയർമാൻ (2012 മുതൽ 2016 വരെ ആദ്യ സെക്രട്ടറിയായി), സെൻട്രൽ മിലിറ്ററി കമ്മീഷൻ ചെയർമാൻ, സ്റ്റേറ്റ് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ, കൊറിയൻ പീപ്പിൾസ് ആർമിയിലെ സുപ്രീം കമാൻഡർ, അംഗം എന്നീ പദവികൾ കിം സ്വന്തമാക്കി.
2000ന് ശേഷം ലോകം കണ്ട് വേവലാതിപ്പെടുകയും വിറയ്ക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് ഉത്തര കൊറിയ. ഈ രാജ്യത്തിന്റെ സുപ്രീം തലവനും പ്രസിഡന്റുമായ കിങ് ജോങ് ഉന്‍ എന്ന വ്യക്തിയുടെ ക്രൂരതകളും വ്യത്യസ്ഥമായ നടപടികളും എടുക്കുന്ന തീരുമാനങ്ങളും ലോകരാജ്യങ്ങള്‍ക്ക് തലവേദനയായിട്ടുണ്ട്.ഏകാധിപത്യത്തിന്റെ ഉരുക്കുമറയില്‍ അടച്ചിട്ടിരിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ.
അധികാരത്തിലേറുമ്പോൾ 2 5 വയസ്സ് പ്രായം മാത്രമായിരുന്നു. അധികാരം ഏറ്റതിന് ശേഷം രാജ്യത്ത് വ്യത്യസ്ഥമായ തീരുമാനങ്ങളും നിയമങ്ങളും നടപ്പിലാക്കി. ലോക രാജ്യങ്ങള്‍ക്കെതിരെ മിസൈലുകളുടേയും ആറ്റംബോംബുകളുടേയും പരീക്ഷണങ്ങള്‍ നടത്തി ഭീഷണി മുഴക്കി.ആണവായുധ നിര്‍മ്മാണത്തിന്റെ തുടക്കവും അമേരിക്കക്കെതിരായ പ്രതിരോധവുമാണ് ഈ പരീക്ഷണം എന്ന് കിം ജോങ്ഉന്‍ എന്ന് അന്ന് അവകാശപ്പെട്ടിരുന്നു. എന്നാലും ഇദ്ദേഹത്തിന്റെ ലോകത്തെ ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ അവസാനിച്ചിട്ടില്ല. ലോകത്തില്‍ വച്ച് മിലിറ്റിറിയുടെ അനുഭവങ്ങളോ ക്ലാസുകളോ മറ്റ് മിലിട്ടിറി ഞ്ജാനമോ ഇല്ലാത്ത സേച്ഛാധിപതിയാണ് കിംജോങ് ഉന്‍. ഇദ്ദേഹത്തിന്റെ മുത്തച്ഛനായ കിം 2 സങ് എന്ന സേച്ഛാധിപതിയുടെ മുഖ സാമ്യം തനിക്കും ലഭിക്കുവാന്‍ വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയ വ്യക്തിയും കൂടിയാണ് ഇദ്ദേഹം.
മനുഷ്യര്‍ക്കെതിരെ നടത്തുന്ന അതിക്രൂരമായ ശിക്ഷകളും മനുഷ്യാവകാശ ലംഘനങ്ങളും നിര്‍ത്തിവയ്ക്കുവാന്‍ ഐക്യരാഷ്ട്ര സഭ പോലും ആവശ്യപ്പെടുകയും അന്താരാഷ്ട്രക്രിമിനല്‍ കോടതിയുടെ മുൻപാകെ വിഷയം ഉന്നയിക്കാന്‍ പ്രത്യേക പ്രമേയം പാസ്സാക്കുകയുമുണ്ടായി. എന്നാലും ഈ പ്രമേയങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി അദ്ദേഹം തന്റെ ഏകാധിപത്യഭരണം തുടരുന്നതിനിടെയാണ് ലോകം കണ്ട ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ സ്വേച്ഛാധിപതി എന്ന കുപ്രസിദ്ധി സ്വന്തമാക്കിയ കിംജോങ് ഉന്‍ മഷ്തിഷ്ക മരണത്തിലായി എന്ന റിപോർട്ടുകൾ അമേരിക്ക പുറത്തുവിടുന്നത്
https://www.facebook.com/Malayalivartha
























