രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി ... ശബരിമലയിലെ സ്വർണകവർച്ചാ കേസിൽ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നടപടി കടുപ്പിച്ച് എസ് ഐ ടി

ഇനി സാവകാശം നൽകാനാകില്ല... ശബരിമല സ്വർണക്കവർച്ചാ കേസിൽ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നടപടി കടുപ്പിച്ച് എസ് ഐ ടി (സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം). രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപി സ്വീകരിക്കുമെന്നാണ് എസ് ഐ ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇനി സാവകാശം നൽകാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ .
1999ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കേണ്ടതാണ്. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണ്. രേഖകൾ കണ്ടെത്താനായി ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാനാവില്ലെന്നും എസ് ഐ ടി വ്യക്തമാക്കി.
അതേസമയം കേസിൽ റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കുകയും ചെയ്യും. തുടർന്ന് എസ് ഐ ടി കസ്റ്റഡി അപേക്ഷ നൽകുന്നതാണ്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha

























