Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കൊടുങ്കാറ്റ് കണ്ട് ഞെട്ടി ജനം രാജ്യത്തെ വിഴുങ്ങി മെലീസ കാറ്റഗറി 5 ല്‍.. നിലവിളിച്ച് ജനം രാജ്യംവിടുന്നു...!

28 OCTOBER 2025 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു


ജമൈക്കയിലെ കനത്ത മഴയിലും ശക്തമായ കാറ്റിലും പെട്ടുപോയ നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്ക് മുറികള്‍ക്കുള്ളില്‍ അടച്ചുപൂട്ടി കഴിയേണ്ടിവന്നു. ലോകം ഇന്ന് വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നാശകാരിയായ കൊടുങ്കാറ്റാണ് ജമൈക്കയില്‍ ആഞ്ഞടിച്ചത്. ഈ ചെറിയ കരീബിയന്‍ ദ്വീപ് രാഷ്ട്രത്തില്‍ 24 മണിക്കൂറിനുള്ളില്‍ 40 ഇഞ്ച് മഴ പെയ്തിറങ്ങിയപ്പോള്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. ഇതിനോടകം തന്നെ വടക്കന്‍ കരീബിയയില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ മെലീസ് കൊടുങ്കാറ്റ് ഇന്നലെ രാവിലെയാണ് ജമൈക്കയെ സ്പര്‍ശിച്ചത്.

കാറ്റഗറി 4 ല്‍ പെടുന്ന നാശകാരിയായ കൊടുങ്കാറ്റ് ജമൈക്കയില്‍ എത്തിയപ്പോഴേക്കും കൂടുതല്‍ ശക്തിപ്രാപിച്ച് കാറ്റഗറി 5 ല്‍ എത്തിയിരുന്നു. രാജ്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുകയാണെന്നാണ് പ്രകൃതിയുടെ താണ്ഡവം നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്ന ജമൈക്കന്‍ പ്രധാനമാന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ്സ് പറഞ്ഞത്. ദ്വീപില്‍ അങ്ങോളമിങ്ങോളമായി 900 അഭയാര്‍ത്ഥി ക്യാമ്പുകളാണ് രൂപീകരിച്ചിരിക്കുന്നത്. ആളുകളോട് വീടുകള്‍ ഉപേക്ഷിച്ച് ക്യാമ്പുകളില്‍ അഭയം തേടാന്‍ ആവശ്യപ്പെട്ടിരുന്നു. കിംഗ്സ്റ്റണ്‍ ഉള്‍പ്പടെ ഏഴോളം തെക്കന്‍ മേഖലകളില്‍ ആളുകളെ ഒഴിപ്പിച്ചിരുന്നു.

 



ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഉള്‍പ്പടെ ഒഴിവുകാലം ആസ്വദിക്കാന്‍ ജമൈക്കയിലെത്തിയ നിരവധിപേര്‍ക്കാണ് കൊടുങ്കാറ്റിന്റെ തിക്തഫലം അനുഭവിക്കേണ്ടതായി വന്നത്. പലര്‍ക്കും നാളെ, ബുധനാഴ്ച വരെയെങ്കിലും ഹോട്ടല്‍മുറികളില്‍ തന്നെ കഴിയേണ്ടതായി വരും എന്നാണ് അറിയാന്‍ കഴിയുന്നത്. കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായതോടെ കൂടുതല്‍ ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായേക്കും എന്ന മുന്നറിയിപ്പും വരുന്നുണ്ട്. പല വിമാന സര്‍വ്വീസുകളും റദ്ദാക്കപ്പെട്ടതിനാല്‍, വിനോദസഞ്ചാരികളില്‍ പലരും തിരികെ മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലുമാണ്.

ജമൈക്കയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാര്‍ ഹറികെയ്ന്‍ ഷെല്‍റ്ററുകളില്‍ അഭയം തേടണമെന്ന നിര്‍ദ്ദേശം ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് നല്‍കിയിരുന്നു. തദ്ദേശ അഥോറിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കണമെന്ന നിര്‍ദ്ദേശവും അതില്‍ ഉണ്ട്. പാക്കേജ് ട്രിപ്പുകളില്‍ ഉള്ളവര്‍ തങ്ങളുടെ ഏജന്റുമാരുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മെലീസ കൊടുങ്കാറ്റിന്റെ ഗതിവിഗതികള്‍ ബ്രിട്ടന്‍ സസൂക്ഷ്മം നിരീകഷിക്കുകയാണെന്ന് പറഞ്ഞ വിദേശകാര്യ സെക്രട്ടറി യുവറ്റ് കൂപ്പര്‍, ജമൈക്കന്‍ വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ടെന്നും, എല്ലാ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. അധികം വൈകാതെ തന്നെ ഇത് മനുഷ്യ ചരിത്രത്തിലെ ഒരു വലിയ പ്രതിസന്ധിയായി മാറുമെന്നാണ് അക്യു വെതറിലെ മുഖ്യ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോനാഥന്‍ പോര്‍ട്ടര്‍ പറയുന്നത്. ലോക രാജ്യങ്ങളില്‍നിന്നും വലിയ രീതിയിലുള്ള സഹായങ്ങള്‍ ജമൈക്കയ്ക്ക് ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.

 



ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് മെലീസ എന്നും ജോനാഥന്‍ പോര്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ 40 ഇഞ്ച് കനത്തില്‍ വരെ മഴ ലഭിച്ചപ്പോള്‍, പടിഞ്ഞാറന്‍ മേഖലയില്‍ 16 ഇഞ്ച് വരെ മഴ ലഭിച്ചു. പലയിടങ്ങളിലും നാശകാരികളായ മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്. രാജ്യത്തിന് ഒരു കാറ്റഗറി 5 കൊടുങ്കാറ്റിനെ അതിജീവിക്കാന്‍ കഴിയുമോ എന്ന സംശയത്തിലാണ് താനെന്ന് പ്രധാനമന്ത്രി പറയുന്നു. ഇന്ന് രാത്രി ക്യൂബയ്ക്ക് മുകളിലൂടെ നീങ്ങുന്ന മെലീസ് നാളെ ബഹാമസില്‍ ആഞ്ഞടിക്കും.

വളരെ സാവധാനം നീങ്ങുന്ന ചുഴലിക്കൊടുങ്കാറ്റ് ഹൈത്തിയില്‍ ഇതിനോടകം തന്നെ ചുരുങ്ങിയത് മൂന്ന് പേരുടെയെങ്കിലും മരണത്തിന് കാരണമായിട്ടുണ്ട്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഒരാളും മരണമടഞ്ഞു. ഇവിടെ ഒരു 13 കാരനെ കാണാതായിട്ടുമുണ്ട്. കൊടുങ്കാറ്റിന്റെ നീക്കം സാവധാനത്തില്‍ ആയതിനാല്‍ ഇത് ബാധിക്കുന്ന പ്രദേശങ്ങളില്‍ നാശത്തിന്റെ തീവ്രത കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജമൈക്കയിലെ കിംഗ്സ്റ്റണില്‍ നിന്നും 125 മൈല്‍ തെക്ക് പടിഞ്ഞാറും, ക്യൂബയിലെ ഗ്വണ്ടാനാമോയില്‍ നിന്നും 310 മൈല്‍ തെക്ക് പടിഞ്ഞാറും ആയാണ് ഞായറാഴ്ച രാത്രി മെലീസ രൂപംകൊണ്ടത്.

മണിക്കൂറില്‍ 150 മൈല്‍ വരെയായിരുന്നു കാറ്റിന്റെ പരമാവധി വേഗത. ഇതിന്റെ കേന്ദ്രഭാഗം മണിക്കൂറില്‍ 5 മൈല്‍ വേഗതയില്‍ പടിഞ്ഞാറോട്ട് നീങ്ങുകയാണ്. മണിക്കൂറില്‍ 175 മൈല്‍ വരെ ഇതിന് വേഗത കൈവരിക്കാനാകുമെന്നും വിദഗ്ധര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (6 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends