നട്ടുച്ചയ്ക്കും തണൽ നൽകുന്ന മരങ്ങൾ...കരമനയാറിന്റെ തീരത്തെ ആഴാങ്കൽ നടപ്പാത... പ്രഭാത,സായാഹ്ന സവാരിക്കാർക്കിനി കരമനയാറിന്റെ സൗന്ദര്യം ആസ്വദിച്ചു നടക്കാം

പ്രഭാത,സായാഹ്ന സവാരിക്കാർക്കിനി കരമനയാറിന്റെ സൗന്ദര്യം ആസ്വദിച്ചു നടക്കാം. നട്ടുച്ചയ്ക്കും തണൽ നൽകുന്ന മരങ്ങളുള്ള കരമനയാറിന്റെ തീരത്തെ ആഴാങ്കൽ നടപ്പാത 29ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, മേയർ ആര്യാ രാജേന്ദ്രൻ, കൗൺസിലർ ആശാനാഥ് തുടങ്ങിയവർ പങ്കെടുക്കും.
കൈമനം കരുമം റോഡിൽ കരമന നദീതീരത്തോട് ചേർന്ന് 2 കിലോമീറ്ററിലധികം നീളത്തിലാണ് ആഴാങ്കൽ വാക്ക് വേ പൂർത്തീകരിച്ചത്.
നദീ സൗന്ദര്യം ആസ്വദിച്ച ശേഷം പാട്ടുകേട്ട് വിശ്രമിക്കാൻ വിശ്രമ കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്. സായാഹ്ന സവാരിക്കായി നടപ്പാതയിൽ സോളാർ സഹായത്തോടെയുള്ള വിളക്കുകളും പ്രകാശിക്കും. സുരക്ഷയ്ക്കായി സി.സിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























