പട്ടാളവേഷത്തില്‍ പുടിന്‍…പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ...14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്... 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി..

വീണ്ടും തങ്ങളുടെ ശത്രുക്കളെ പരസ്യമായി വെല്ലുവിളിച്ച് പുടിൻ . യുക്രെയ്നിലെ സൈനിക നടപടിയെ ചൊല്ലിയും എണ്ണ വിൽപനയെ ചൊല്ലിയും പാശ്ചാത്യ ശക്തികളുമായി ഇടഞ്ഞു നിൽക്കവേ, പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ. 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. ഞായറാഴ്ച റഷ്യൻ സൈനിക ജനറൽ വലേറി ജെറോസിമോവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൈനികവേഷത്തിലാണ് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പങ്കെടുത്തത്.
ലോകത്ത് മറ്റാർക്കും ഇല്ലാത്ത ആയുധമാണിതെന്ന് പുട്ടിൻ പറഞ്ഞു. ശക്തിയേറിയ ആണവ മിസൈൽ 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷിയുള്ളതാണെന്നു വലേറി ജെറോസിമോവ് പുട്ടിനെ അറിയിച്ചു. ഒക്ടോബർ 21നായിരുന്നു മിസൈലിന്റെ പരീക്ഷണം നടത്തിയത്. ഏതൊരു പ്രതിരോധത്തെയും മറികടക്കാൻ ശേഷിയുള്ളതാണ് ബ്യൂറെവെസ്റ്റ്നിക് മിസൈലെന്ന് റഷ്യ അവകാശപ്പെട്ടു. പാശ്ചാത്യ സമ്മർദങ്ങൾക്ക് മുന്നിൽ തല കുനിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് റഷ്യ നൽകുന്നതെന്നാണ് വിലയിരുത്തൽ. യുക്രെയ്ൻ
യുദ്ധത്തിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനായി യുഎസ് റഷ്യയ്ക്കു മേൽ സമ്മർദം ചെലുത്തുകയാണ്. യുക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യ തയാറായില്ലെങ്കിൽ യുദ്ധത്തിന്റെ ഗതിമാറ്റാൻ ശേഷിയുള്ള ദീർഘദൂര ടോമാഹോക്ക് മിസൈലുകൾ യുക്രെയ്നു കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിനുള്ള മറുപടിയായി കൂടിയാണ് വാഷിങ്ടൺ ഉൾപ്പെടെ ആക്രമണപരിധിയിൽ വരുന്ന ആണവ മിസൈൽ റഷ്യ പരീക്ഷിച്ചിരിക്കുന്നത്.
റഷ്യയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് വലേറി ജെറാസിമോവ് ഒക്ടോബർ 21ന് നടന്ന പരീക്ഷണത്തിൽ മിസൈൽ 14,000 കിലോമീറ്റർ (8,700 മൈൽ) ദൂരം സഞ്ചരിച്ചതായും ഏകദേശം 15 മണിക്കൂർ പറന്നതായും പുടിനെ അറിയിച്ചു. നാറ്റോയുടെ എസ്എസ്സി എക്സ്9 സ്കൈഫാൾ എന്ന് വിളിപ്പേരുള്ള 9എം730 ബ്യൂറെവെസ്റ്റ്നിക് (സ്റ്റോം പെട്രൽ) നിലവിലുള്ളതും ഭാവിയിലുള്ളതുമായ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ
കഴിവുള്ളതാണെന്നും ഇതിന് പരിധിയില്ലാത്ത ദൂരപരിധിയും പ്രവചനാതീതമായ സഞ്ചാര പാതയും ഉണ്ടെന്നും റഷ്യ അവകാശപ്പെട്ടു."ഇതൊരു അതുല്യമായ ആയുധമാണ്, ലോകത്ത് മറ്റാർക്കും ഇത് ലഭ്യമല്ല" - എന്ന് യുക്രൈൻ യുദ്ധം നിയന്ത്രിക്കുന്ന ജനറൽമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പുടിൻ വ്യക്തമാക്കി. 2018ൽ ആദ്യമായി 9എം730 ബ്യൂറെവെസ്റ്റ്നിക് പ്രഖ്യാപിച്ചതു മുതൽ അമേരിക്ക 2001ൽ ആന്റി-ബാലിസ്റ്റിക് മിസൈൽ ഉടമ്പടിയിൽ നിന്ന് ഏകപക്ഷീയമായി
പിന്മാറിയതിനും നാറ്റോ സൈനിക സഖ്യം വികസിപ്പിച്ചതിനും പ്രതികരണമായാണ് ഈ ആയുധമെന്ന നിപപാടിലാണ് പുടിൻ.ബ്യൂറെവെസ്റ്റ്നിക് മിസൈൽ സാധ്യമാകാൻ സാധ്യതയില്ലെന്ന് റഷ്യൻ വിദഗ്ധർ ഒരിക്കൽ പറഞ്ഞിരുന്നതായും എന്നാൽ ഇപ്പോൾഅതിന്റെ നിർണായക പരീക്ഷണം പൂർത്തിയായതായും പുടിൻ ഞായറാഴ്ച പറഞ്ഞു. റഷ്യയുടെ മിസൈൽ പരീക്ഷണത്തിൽ അമേരിക്ക ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
https://www.facebook.com/Malayalivartha























