പാകിസ്ഥാൻ-അഫ്‌ഗാൻ ഏറ്റുമുട്ടൽ...അഫ്‌ഗാൻ-പാക് അതിർത്തിയിൽ നടന്ന പോരാട്ടത്തിൽ, അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടമായതായി പാകിസ്ഥാൻ..25 ഭീകരർക്കും മരണം സംഭവിച്ചു...

ആണവശക്തിയായ പാകിസ്ഥാൻ. എന്തിനും പോന്ന പോരാളികളല്ലാതെ മറ്റൊന്നുമല്ലാത്ത താലിബാൻ. പഴയ അഫ്ഗാൻ സൈനികർ വിട്ടിട്ടുപോയ ആയുധങ്ങളിൽ പകുതിയും എവിടെപ്പോയെന്ന് താലിബാനുമറിയില്ല. അതിൽ കുറെയൊക്കെ ഉണ്ടെങ്കിൽ തന്നെ ഉപയോഗിക്കാനുള്ള പരിശീലനമില്ല, അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ടുമില്ല. ഈ രണ്ടുകൂട്ടരും തമ്മിലെ യുദ്ധത്തിൽ പക്ഷേ, പാകിസ്ഥാനാണ് ആദ്യം പിൻവാങ്ങിയതെന്നാണ് ചില റിപ്പോർട്ടുകൾ.സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ വീണ്ടും പാകിസ്ഥാൻ-അഫ്‌ഗാൻ ഏറ്റുമുട്ടൽ.
അഫ്‌ഗാൻ-പാക് അതിർത്തിയിൽ നടന്ന പോരാട്ടത്തിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടമായതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. 25 ഭീകരർക്കും മരണം സംഭവിച്ചു. തങ്ങളുടെ അതിർത്തിയോട് ചേർന്ന കുറം ജില്ലയിലും വടക്കേ വസീറിസ്ഥാൻ ജില്ലയിലും താലിബാൻ ഭീകരർ കടന്നുകയറാൻ ശ്രമിച്ചെന്നും തടുക്കുന്നതിനിടെയാണ് സൈനികർക്കടക്കം ജീവൻ നഷ്‌ടമായത് എന്നുമാണ് പാകിസ്ഥാൻ അറിയിക്കുന്നത്.തുർക്കിയിലെ ഇസ്‌താംബൂളിൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ച നടന്നതിന് പിന്നാലെയാണ് ആക്രമണം. 'സ്വന്തം മണ്ണിൽ നിന്നും ഉയർന്നുവരുന്ന ഭീകരത'യെ ചോദ്യം ചെയ്യുന്നതാണ്
താലിബാൻ നടത്തുന്ന കടന്നുകയറ്റമെന്ന് പാകിസ്ഥാൻ സൈന്യം വ്യക്തമാക്കി. എന്നാൽ തങ്ങൾ പാകിസ്ഥാനുമായി വീണ്ടും ഏറ്റുമുട്ടിയെന്ന് താലിബാൻ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും പാകിസ്ഥാൻ നിരന്തരം വ്യോമാക്രമണങ്ങളിലൂടെ അഫ്‌ഗാന്റെ പരമാധികാരത്തെ തകർത്താൻ ശ്രമിക്കുന്നെന്ന് താലിബാൻ ആരോപിച്ചു.ഈ മാസം ആദ്യം മുതൽ ഇരുരാജ്യങ്ങളും നേർക്കുനേർ നടത്തിയ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിടപെട്ട് ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾക്ക് ശ്രമിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾ ഇസ്‌താംബൂളിൽ ശനിയാഴ്‌ച എത്തി ചർച്ച നടത്തിയിരുന്നു. ഇസ്‌താംബൂളിലെ ചർച്ചയിലെ തീരുമാനം തകർന്നാൽ അഫ്‌ഗാനുമായി പൂർണമായ യുദ്ധത്തിലേക്ക് പോകുമെന്നാണ് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയത്. അഫ്ഗാനിസ്ഥാൻ-പാകിസ്താൻ പ്രശ്നം തനിക്ക് വളരെ പെട്ടെന്ന് തീർപ്പാക്കാൻ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ തുർക്കിയിലെ ഇസ്താംബുളിൽ ചര്‍ച്ച തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ പരാമർശം.
ഈ ചർച്ചയിൽ പരിഹാരം ഉരുത്തിരിഞ്ഞില്ലെങ്കിൽ തുറന്ന യുദ്ധത്തിലേക്ക് പോകുമെന്ന് പാകിസ്താൻ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.ആസിയാൻ ഉച്ചകോടിയിൽ എത്തിയ ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാക്-അഫ്ഗാൻ പ്രശ്നത്തിൽ ഇടപെടുമെന്ന് സൂചിപ്പിച്ചത്. തായ്‌ലാൻഡ് - കംബോഡിയ സമാധാനക്കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ എത്തിയതായിരുന്നു അദ്ദേഹം. പാകിസ്താനിൽ മികച്ച നേതാക്കളുണ്ടെന്നും ട്രംപ് പ്രസ്താവിച്ചു.പാകിസ്താനിൽ നിന്നുള്ള ആക്രമണങ്ങൾക്ക് മറുപടി നൽകുക മാത്രമാണ് തങ്ങളെന്ന്
അഫ്ഗാനിസ്ഥാനും, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തീവ്രവാദ ആക്രമണങ്ങളെ ചെറുക്കുകയാണ് തങ്ങളെന്ന് പാകിസ്താനും വാദിക്കുന്നു. പാക് മണ്ണിലേക്ക് താലിബാൻ ഫണ്ടിങ്ങോടെ തീവ്രവാദം എത്തുന്നുണ്ടെന്നാണ് പാകിസ്താന്റെ വാദം. നിരവധി ആക്രമണങ്ങൾ പാക് സൈന്യത്തിനു നേർക്ക് കഴിഞ്ഞ കുറെ മാസങ്ങളായി നടന്നു വരികയായിരുന്നു.
https://www.facebook.com/Malayalivartha

























