ചൈനയുടെ കള്ളക്കളി കയ്യോടെ പൊക്കി അമേരിക്ക; കൊറോണ വൈറസ് സുരക്ഷാ ഉപകരണങ്ങള്‍ ചൈന പൂഴ്ത്തിവെയ്ക്കുന്നതായി തെളിവ് ലഭിച്ചെന്ന് അമേരിക്ക, തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് ട്രേഡ് ആന്റ് മാനുഫാക്ചറിങ് ഡയറക്ടര്‍ പീറ്റര്‍ നവാറോ

കോവിഡ്-19 ബാധ ചികിത്സയുമായി ബന്ധപ്പെട്ടുള്ള പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ചൈന പൂഴ്ത്തിവെയ്ക്കുന്നതായി തെളിവ് ലഭിച്ചെന്ന് അമേരിക്കന്‍ വൈറ്റ് ഹൗസ്. ജനുവരിയിലും ഫെബ്രുവരിയിലും ചൈന പല രാഷ്ട്രങ്ങളില്‍ നിന്നായി 18 മടങ്ങ് കൂടുതല്‍ മാസ്‌കുകള്‍ വാങ്ങിസൂക്ഷിച്ചിരുന്നു. ഇപ്പോള്‍ അവര്‍ അത് വലിയ വിലയ്ക്ക് മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കുകയാണ്.
ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് ട്രേഡ് ആന്റ് മാനുഫാക്ചറിങ് ഡയറക്ടര്‍ പീറ്റര്‍ നവാറോ പറഞ്ഞു. ചൈനയുടെ നടപടിയിലൂടെ ഇന്ത്യയും ബ്രസീലുമടക്കമുള്ള പല രാജ്യങ്ങളും ആവശ്യത്തിന് പിപിഇ കിറ്റുകളും മാസ്‌കും ഇല്ലാതെ പ്രയാസപ്പെടുകയാണ്. രണ്ട് ബില്ല്യണ്‍ അധിക മാസ്‌കുകളാണ് ചൈന വാങ്ങിക്കൂട്ടിയത്. എന്നാല്‍ ഇപ്പോള്‍ അത് വലിയ വിലയ്ക്ക് തിരിച്ചുവില്‍ക്കുന്നു. ഗോഗിള്‍സിന്റേയും ഗ്ലൗവ്സിന്റേയും വില വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനിടെ കൊവിഡ് 19 വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിക്കാനായി വുഹാനിലേക്ക് വിദഗ്ദ്ധ സംഘത്തെ അയക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ചൈന.
വുഹാന്‍ കൊവിഡിന്റെ ഇരയായതാണെന്നും ഒരു കുറ്റവാളി അല്ലെന്നും ചൈന വ്യക്തമാക്കി. അതേസമയം,? ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനത്തില്‍ ചൈനയിലെ ഹുബെ പ്രവിശ്യയില്‍ എങ്ങനെയാണ് കൊവിഡ് പടര്‍ന്നതെന്ന് അറിയണമെന്നും ട്രംപ് പ്രതികരിച്ചു. വിദഗ്ദ്ധ സംഘത്തെ അയയ്ക്കുന്ന കാര്യം വളരെ നേരത്തേ ചൈനയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അവര്‍ അനുമതി നല്‍കിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. സുതാര്യതയില്ലാതെയാണ് ചൈന ഇതു കൈകാര്യം ചെയ്തത്. ഞങ്ങളുടെ സംഘം അവിടേക്ക് പോയി അന്വേഷിച്ചാല്‍ കൃത്യമായി കാര്യങ്ങള്‍ മനസിലാക്കാമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ സാധിക്കുമെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
വൈറസ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റ്യൂട്ടില്‍ നിന്നും പുറത്തുചാടിയതാണോയെന്ന് അന്വേഷിക്കുന്നതായും യു.എസ് പ്രസിഡന്റ് പ്രതികരിച്ചു.എന്നാല്‍,? വൈറസ് എല്ലാ മനുഷ്യരുടെയും പൊതു ശത്രുവാണെന്ന് ട്രംപിന്റെ അഭിപ്രായത്തോട് പ്രതികരിതക്കവെ ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് വ്യക്തമാക്കി. മറ്റേതു രാജ്യത്തേയും പോലെ വൈറസ് ചൈനയേയും ആക്രമിച്ചു. ചൈന ഇരയാണ്, കുറ്റവാളിയല്ല. വൈറസിന്റെ പങ്കാളിയല്ല ചൈനയെന്നും ജെംഗ് ഷുവാംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha
























