Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അമേരിക്കയിലെ കോവിഡ് ബാധിതരുടെ വൃക്കയിലും ശ്വാസകോശത്തിലും തലച്ചോറിലും രക്തം കട്ടിയാകുന്നു; ആശങ്ക

24 APRIL 2020 06:30 AM IST
മലയാളി വാര്‍ത്ത

യുഎസ് ഡോക്ടര്‍മാരെ ആശങ്കയിലാക്കിക്കൊണ്ട് അമേരിക്കയിലെ കോവിഡ് ബാധിതരുടെ രക്തത്തില്‍ അസാധാരണ അവസ്ഥകള്‍ കാണപ്പെടുന്നു.  രോഗികളുടെ വിവിധ ആന്തരികഅവയവങ്ങളില്‍ രക്തം കട്ടിയാകുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട് സിനായ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരാണ് ഇത് ചൂണ്ടിക്കാട്ടിയത്. കൊറോണ വൈറസ് ഒരാളുടെ ശരീരത്തെ എത്ര ഗുരുതരമായി ബാധിക്കുമെന്നതിന്റെ സൂചനയാണിതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. മറ്റൊരു വൈറസും ഇത്തരം അവസ്ഥയ്ക്കു കാരണമാകുന്നതായി താന്‍ കണ്ടിട്ടില്ലെന്ന് ഫിലാഡല്‍ഹിയയിലെ തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോ. പാസ്‌കല്‍ ജബ്ബര്‍ പറഞ്ഞു.

കിഡ്നി ഡയാലിസിസ് കത്തീറ്ററുകള്‍ (കുഴലുകള്‍) കട്ട പിടിച്ച രക്തം കൊണ്ട് അടയുന്നതായി മൗണ്ട് സിനായ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ശ്രദ്ധയില്‍പെടുത്തി. വെന്റിലേറ്ററില്‍ കഴിയുന്ന ചില രോഗികളുടെ ശ്വാസകോശത്തിന്റെ ചില ഭാഗങ്ങളില്‍ രക്തമില്ലാത്ത അവസ്ഥ പള്‍മണോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. വൈറസ് സാന്നിധ്യമുള്ള പ്രായം കുറഞ്ഞ രോഗികള്‍ക്കു പോലും രക്തം കട്ടപിടിച്ചുണ്ടാകുന്ന മസ്തിഷ്‌കാഘാതം കൂടുന്നുവെന്നാണ് ന്യൂറോ സര്‍ജന്മാരുടെ അഭിപ്രായം.

ഒരു ശ്വാസകോശ രോഗം എന്നതിനപ്പുറം കോവിഡിനെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്ന് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. ജെ. മോക്കോ പറഞ്ഞു. പറഞ്ഞു. ചില അവസരങ്ങളില്‍ ചെറിയ രോഗലക്ഷണമുള്ള ചെറുപ്പക്കാര്‍ക്കാണു സ്ട്രോക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് പകുതിക്കു ശേഷം 31 പേര്‍ക്കാണ് തലച്ചോറില്‍ വലിയ തോതില്‍ രക്തം കട്ടപിടിച്ച് മസ്തിഷ്‌കാഘാതം ഉണ്ടായതെന്നു ഡോ. മോക്കോ പറഞ്ഞു. സാധാരണ അവസ്ഥയേക്കാള്‍ ഇരട്ടി രോഗികളാണിത്. ഇതില്‍ അഞ്ചു പേര്‍ 49 വയസ്സിനു താഴെയുള്ളവരായിരുന്നു. സ്ട്രോക്കുണ്ടാകാനുള്ള ഒരു സാധ്യതയും അവര്‍ക്കുണ്ടായിരുന്നില്ലെന്നും ഒരാള്‍ക്കു വെറും 31 വയസ്സ് മാത്രമേ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

ശ്വാസകോശവിദഗ്ധന്‍ ഡോ. ഹൂമാന്‍ പുവര്‍ പറഞ്ഞത് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന 14 രോഗികള്‍ക്ക് പ്രതീക്ഷിച്ച നിലയിലായിരുന്നില്ല വെന്റിലേറ്റര്‍ റീഡിങ് എന്നാണ്. സാധാരണ ന്യൂമോണിയ രോഗികളില്‍ കാണുന്ന അവസ്ഥയിലായിരുന്നില്ല ശ്വാസകോശങ്ങള്‍. ശ്വാസമെടുക്കുമ്പോള്‍ സ്വതന്ത്രമായി രക്തചംക്രമണം നടക്കുന്നുണ്ടായിരുന്നില്ല. വൃക്ക വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെയും സമാനപ്രശ്നങ്ങള്‍ ഉള്ളതായി അറിഞ്ഞുവെന്നും ഡോ. ഹൂമാന്‍ പറഞ്ഞു. ചൈനയില്‍ രോഗം പടര്‍ന്നുപിടിച്ച ഹ്യൂബെ പ്രവിശ്യയിലെ ചില ഡോക്ടര്‍മാര്‍ക്കും ഇതേ അനുഭവം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചതോടെ പുതിയ ചികിത്സാ രീതിയാണു പരീക്ഷിക്കുന്നത്. രോഗികളില്‍ രക്തം കട്ടിയാകുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങും മുമ്പു തന്നെ രക്തത്തിന്റെ കട്ടി കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കാന്‍ ആരംഭിച്ചു. ഇതോടെ രോഗം ഗുരുതരമാകാനുള്ള സാധ്യത തടയാനാകുമെന്നാണു പ്രതീക്ഷയെന്നു ഡോ. ഡേവിഡ് റെയ്ച് പറഞ്ഞു. എന്നാല്‍ ചില രോഗികള്‍ക്ക് ഈ ചികിത്സ നല്‍കാനാവില്ല. രക്തത്തിന്റെ കട്ടി കുറയുന്നത് തലച്ചോറിലും മറ്റ് അവയവങ്ങളിലും രക്തസ്രാവത്തിനു കാരണമാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (4 hours ago)

Malayali Vartha Recommends