ന്യൂ ഓർലിയൻസ് പോർട്ടിന് സമീപം മിസിസിപ്പി നദിയിൽ നിയന്ത്രണം വിട്ട ടാങ്കർ കപ്പൽ നിർത്തിയിട്ടിരുന്ന റിവർ ക്രൂയിസ് കപ്പലിൽ ഇടിച്ച് അപകടം.. നിരവധി പേർ ചികിത്സയ്ക്കായി ആശുപത്രിയിൽ

ന്യൂ ഓർലിയൻസ് പോർട്ടിന് സമീപം മിസിസിപ്പി നദിയിൽ നിയന്ത്രണം വിട്ട ടാങ്കർ കപ്പൽ നിർത്തിയിട്ടിരുന്ന റിവർ ക്രൂയിസ് കപ്പലിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ക്രൂയിസ് കപ്പൽ മറിഞ്ഞ് യാത്രക്കാർ വെള്ളത്തിൽ വീണു. 32 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരമുള്ളത്.
വെള്ളിയാഴ്ച നടന്ന അപകടത്തിൽപെട്ട ക്രൂയിസ് കപ്പലിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി കണ്ടെത്താനായതായി അധികൃതർ . അറ്റ്ലാന്റിക് അസ്ഫാൽറ്റ് (Atlantic Asphalt) എന്ന ടാങ്കർ കപ്പലും അമേരിക്കൻ ക്രൂയിസ് ലൈൻസ് പ്രവർത്തിപ്പിക്കുന്ന അമേരിക്കൻ ഹെറിറ്റേജ് (American Heritage) എന്ന റിവർബോട്ടുമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30-ഓടെ, ടാങ്കർ യാത്രാ കപ്പലിന്റെ ഡോക്കിങ് പോയിന്റിന് സമീപത്തുവെച്ച് ഇടിക്കുകയായിരുന്നുവെന്ന് പോർട്ട് അധികൃതർ.
അപകടത്തിന് മുമ്പ് ടാങ്കറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നതായി ന്യൂ ഓർലിയൻസ് മേയർ ഹെലീന മൊറേനോ . അപകടസമയത്ത് 190-ഓളം ആളുകളാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിലുള്ള 32 പേരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. രക്ഷാപ്രവർത്തനത്തിന് സഹായിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലായവരിൽ ഉൾപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha


























