ഹോക്കിങ്ങ് ഉപയോഗിച്ചിരുന്ന വെന്റിലേറ്റര്‍ കോവിഡ് രോഗികള്‍ക്കായി സംഭാവന ചെയ്തു
ചക്രക്കസേരയില്‍ ഇരുന്ന് ബൗദ്ധികസഞ്ചാരം നടത്തിയ മഹാ പ്രതിഭ സ്റ്റീഫന്‍ ഹോക്കിങ് ഉപയോഗിച്ചിരുന്ന വെന്റിലേറ്റര്‍ അദ്ദേഹത്തിന്റെ കുടുംബം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു.
അദ്ദേഹത്തെ ചികിത്സിച്ചിരുന്ന കേംബ്രിജ് റോയല്‍ പാപ്വര്‍ത്ത് ആശുപത്രിക്കാണു വെന്റിലേറ്റര്‍ നല്‍കിയത്.
വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനായ ഹോക്കിംഗ് 2018 മാര്‍ച്ചില്‍ 76-ാം വയസ്സിലാണു മരിച്ചത്.
മോട്ടര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അപൂര്‍വ രോഗം 21-ാം വയസ്സില്‍ കണ്ടെത്തിയ ശേഷം മരണംവരെ ഹോക്കിങ്ങിന്റെ ജീവിതം ചക്രക്കസേരയിലായിരുന്നു.
https://www.facebook.com/Malayalivartha