റമദാന്‍ മാസത്തില്‍ സൗദി: ഓണ്‍ലൈന്‍ വിതരണ സംവിധാനമുള്ള റസ്റ്റോറന്റുകള്‍ക്ക് രാത്രി പ്രവര്‍ത്തിക്കാം

സൗദി അറേബ്യയില്‍ റെസ്റ്റോറന്റുകള്‍ക്ക് ഉച്ചക്ക് ശേഷം മൂന്ന് മുതല്‍ പുലര്‍ച്ചെ മൂന്നുവരെ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
റമദാനിലാണ് രാത്രിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഭക്ഷണശാലകളില്‍ ആഹാരം വിളമ്പാനോ അവിടെയിരുന്ന് കഴിക്കാനോ പാടില്ല. ഡെലിവറി ആപ്ലിക്കേഷന്‍ വഴി ഓര്‍ഡറെടുത്ത് ഭക്ഷണ വിതരണം നടത്താം. രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള റെസ്റ്റാറന്റുകള്‍ക്കും ഇത് അനുവദനീയമാണ്.
എന്നാല്‍, മൊബൈല്‍ ഫുഡ് സ്റ്റാളുകള്‍, പാര്‍ട്ടി റെസ്റ്റാറന്റുകള്‍, കല്യാണത്തിന് ആഹാരം തയാറാക്കുന്നവര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല.
വ്യാഴാഴ്ച സൗദിയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോര്‍ട്ടും യുഎഇ മാസപ്പിറവി നിരീക്ഷണ സമിതിയും അറിയിച്ചിരുന്നു. എന്നാല്‍, ഒമാനില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ശനിയാഴ്ചയായിരിക്കും വ്രതാരംഭമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha