Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഇറാന്റെ ക്രൂരത; 45 അഫ്ഗാന്‍ കുടിയേറ്റക്കാരെ നദിയില്‍ എറിഞ്ഞു കൊന്നു; കൊലപ്പെടുത്തിയത് ക്രൂര പീഡനത്തിനു ശേഷം; ഇറാനെ തീര്‍ക്കാനുള്ള കോപത്തില്‍ ലോകരാജ്യങ്ങള്‍

08 MAY 2020 01:03 PM IST
മലയാളി വാര്‍ത്ത

45 അഫ്ഗാന്‍ കുടിയേറ്റക്കാരെ അതിര്‍ത്തി സുരക്ഷാ സേന തോക്കിന്‍മുനയില്‍ നിര്‍ത്തി നദിയില്‍ എറിഞ്ഞു കൊന്നു. ഇറാന്‍ അതിര്‍ത്തി കടന്നു എന്നാരോപിച്ചാണ് നടപടി. 12 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി അഫ്ഗാന്‍ അറിയിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച് ഇറാന്‍ രംഗത്തെത്തി. ജോലി സാധ്യതകള്‍ തേടി അയല്‍രാജ്യമായ ഇറാനിലേക്കു പലായനം ചെയ്ത 57 പേരെ ഇറാന്‍ സേന അറസ്റ്റ് ചെയ്തതായും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നദിയില്‍ സ്വയം ചാടിയില്ലെങ്കില്‍ വെടിവയ്ക്കുമെന്നു സൈന്യം ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇത്തരം സംഭവം ആദ്യമല്ലെന്നും നിരവധി കുടിയേറ്റക്കാര്‍ ഇപ്രകാരം കൊല്ലപ്പെട്ടിട്ടുണ്ടെന്നും അഫ്ഗാന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ പ്രവശ്യയിലുള്ള നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. അഫ്ഗാനില്‍ നിന്ന് ഒട്ടേറെ കുടിയേറ്റ തൊഴിലാളികള്‍ ഇറാനില്‍ നിയമവിരുദ്ധമായി കടന്ന് ജോലി ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് വന്നവരെയാണ് സൈന്യം നദിയിലേക്ക് തള്ളിയിട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജോലി സാധ്യതകള്‍ തേടിയാണ് ഇത്തരത്തില്‍ അയല്‍രാജ്യമായ ഇറാനിലേക്ക് അഭയാര്‍ത്ഥികള്‍ പലായനം ചെയ്യുന്നത്. നിരവധിയാളുകള്‍ ഇത്തരത്തില്‍ ഇവിടെ നിന്നും അതിര്‍ത്തി കടക്കാറുണ്ട്. എന്നാല്‍, ഇറാന്‍ ഭരണകൂടം ഇതിന് എതിരാണ്. വിവാദമായ ഈ സംഭവം ഒരാഴ്ച മുന്‍പാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലേക്കും ജോലി തേടി ഇത്തരത്തില്‍ അതിര്‍ത്ഥി കടക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിര്‍ത്തി കടന്നതിന് പിന്നാലെ തന്നെ ഇവരെ സേന അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട്, ഇവരെ ഹരിരോധ് നദിയുടെ തീരത്തേക്ക് എത്തിക്കുകയും ക്രൂര പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീട് നദിയിലേക്ക് എറിയുകയുമായിരുന്നു. ഇറാന്‍ സൈന്യത്തിന്റെയും അതിര്‍ത്തി സേനയും ചേര്‍ന്നാണ് ഇത്തരത്തില്‍ ക്രൂരമായ നടപടി ചെയ്തത്. 57 അഭയാര്‍ത്ഥികളെയാണ് ഇവര്‍ നദിയിലേക്ക് വലിച്ചെറിഞ്ഞത്. ഇവരില്‍ 23 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് സൂചനകള്‍. ചിലരോട് സ്വയം ചാടുവാന്‍ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം വെടിവയ്ക്കുമെന്നും പറയുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും രക്ഷപെട്ടവരാണ് അതിര്‍ത്തി സേനയുടെ ക്രൂരത പുറത്തേക്ക് കൊണ്ടുവന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാാറന്‍ പ്രവശ്യയിലുള്ള നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

കുടിയേറ്റക്കാര്‍ക്ക് നേരെയുണ്ടായ ഇറാന്റെ ക്രൂരതയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അഫ്ഗാനിസ്ഥാന്‍ വ്യക്തമാക്കി. അഫ്ഗാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത്തരത്തില്‍ 70 ഓളം ആളുകള്‍ രാജ്യവിട്ടതായി കണ്ടെത്തി. ഇവരെ ക്രൂരമായ മര്‍ദ്ദിക്കുകയും നദിയിലേക്ക് തള്ളുകയും ചെയ്തുവെന്നാണ് നിഗമനം. അഫ്ഗാന്‍, ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഹരിരുധ് നദി ഒഴുകുന്നത്. ഇറാന്റെ ക്രൂരമായ ഈ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അമേരിക്ക രംഗത്തുവന്നിരിക്കുന്നത്. അഫ്ഗാന്‍ അഭിയാര്‍ത്ഥികള്‍ക്ക് നേരെ ഇറാന്റെ ക്രൂരവും അധിക്ഷേപിക്കുന്നതുമായ നടപടി വളരെ ആശങ്കയുണ്ടാക്കുന്നതാണ്. സംഭവത്തില്‍ സമഗ്രമായ ഒരു അന്വേഷണം വേണമെന്ന ആവശ്യത്തെ തങ്ങളും അംഗീകരിക്കുന്നു. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ ഉത്തരവാദികള്‍ തന്നെ ആയിരിക്കുമെന്നും ദക്ഷിണ മധ്യ ഏഷ്യയുടെ ചുമതലയുള്ള പ്രിന്‍സിപ്പള്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് ട്വീറ്റ് ചെയ്തു.

അതിര്‍ത്തിയില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യ സംഭവമല്ലെന്ന് അഫ്ഗാനിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 920 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണ്. ഇതിനെല്ലാം ഒരു ദിവസം ഞങ്ങള്‍ പകരം ചോദിക്കുമെന്നും ഹിറാത്ത് ഗവര്‍ണര്‍ സയിദ്ദ് വഹീദ് ഖത്തലി ട്വീറ്റ് ചെയ്തു. ഈ സംഭവം ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ നയതന്ത്ര ബന്ധത്തെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. കൊവിഡ് ബോധയ്ക്ക് പിന്നാലെ രാജ്യങ്ങള്‍ക്ക് ഇടയിലുണ്ടാകുന്ന ഇത്തരത്തിലുള്ള കലഹങ്ങള്‍ വലിയ പ്രശ്‌നങ്ങളിലേക്കാണ് വഴിതെളിക്കുക എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ നിഷേധിച്ച് ഇറാനും ഇതിനോടകം രംഗത്തു വന്നുകഴിഞ്ഞു. അതിര്‍ത്തി സുരക്ഷാ സേനയുടെ പീഡനവും തുടര്‍ന്ന് ഡസണ്‍ കണക്കിന് ആളുകളെ നദിയില്‍ എറിഞ്ഞതുമായുള്ള വിഷയത്തിലും ഹൊറാത്തിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് നിഷേധിച്ചു. ഇറാന്‍ അതിര്‍ത്തി സുരക്ഷാ സേന ഇത്തരത്തില്‍ അഫ്ഗാനിസ്ഥാന്‍ പൗരന്മാര്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവര്‍ ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (2 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (2 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (4 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (4 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (4 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (4 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (4 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends