ഇമ്രാന്റെ ഭീകരത; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തിരോധാനം; ഐക്യരാഷ്ട്രസഭ അന്വേഷണ സംഘത്തിന് അനുമതി നിഷേധിച്ച് പാകിസ്താന്‍

ഐക്യരാഷ്ട്രസഭ അന്വേഷണ സംഘത്തിന് അനുമതി നിഷേധിച്ച് പാകിസ്താന്‍. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ അന്വേഷണ സംഘത്തിന്റെ യാത്രക്ക് അനുമതി നല്‍കാതെ പാകിസ്താന്‍. സിന്ധ് പ്രവിശ്യ യില്‍ നടക്കുന്ന ഇസ്ലാമിക ഭീകരതക്കുമെതിരെ പ്രക്ഷോഭം നടത്തിവന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപ്രത്യക്ഷമാകുന്നുവെന്ന പരാതിയാണ് ഐക്യരാഷ്ട്ര സഭ ഗൗരവമായെടുത്തത്.
ലോക സിന്ധി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിന്റെ തുടര്‍ച്ചയായ പരാതിയെതുടര്‍ന്നാണ് തീരുമാനം. യുഎന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ എന്‍ഫോഴ്സ്ഡ് ആന്റ് ഇന്‍വാളണ്ടറി ഡിസ്സപ്പി യറന്‍സ് എന്ന സംഘടനയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സിന്ധി സംഘടന കള്‍ക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്.
സിന്ധി സമൂഹത്തിന്റെ പ്രദേശങ്ങള്‍ക്ക് മേല്‍ അനധികൃത കയ്യേറ്റം നടത്തല്‍, പാക് ഭരണ കൂടത്തിന്റെ അധീശത്വം സ്ഥാപിക്കല്‍, സിന്ധ് പ്രദേശത്തെ പ്രകൃതി വിഭവങ്ങളുടെ ചൂഷണം എന്നിവ തുറന്നുകാട്ടിയാണ് സിന്ധി നേതാവായ സാഘിര്‍ ഷെയ്ക് പരാതി ഉന്നയിച്ചത്.
പാകിസ്താനിലെ എല്ലാത്തരം പ്രവര്‍ത്തനങ്ങള്‍ക്കും ഐഎസ്ഐയുടേയും പാക് പോലീസി ന്റേയും പിന്തുണയുണ്ട്. എല്ലാവരും ഒരുമിച്ച് ചേര്‍ന്നാണ് എല്ലാ നിയമവിരുദ്ധ നടപടികളും എടുക്കുന്നതെന്നും സിന്ധി സമൂഹം ചൂണ്ടിക്കാട്ടി.
മാത്രവുമല്ല പാകിസ്താന്‍ സൈന്യം സ്വന്തം രാജ്യത്തെ ഭരണകാര്യത്തിനപ്പുറം എല്ലാ മേഖലയിലും ഇടപെടുന്നതിന്റെ തെളിവുകളുമായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. യൂറോപ്പിലെ വിദേശകാര്യ വിഭാഗങ്ങളുടെ സംയുക്ത രഹസ്യാന്വേഷണ പഠന കേന്ദ്രമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഏഷ്യന്‍ മേഖലയില്‍ ഭീകരപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന പാക്സൈന്യത്തിനെതിരെ കഴിഞ്ഞ ദിവസം താലിബാനും അഫ്ഗാന്‍ ഭരണകൂടവും അമേരിക്കയും രംഗത്തുവന്നതിന് പിന്നാലെയാണ് യൂറോപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha






















