ഒരു ദിവസം 20,000 രോഗികൾ... എന്നിട്ടും ബ്രസീലിൽ ഇപ്പോഴും കോവിഡ് "ഒരു ചെറിയ ഫ്ലൂ" മാത്രം...രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജി വെച്ചു ; കുലുങ്ങാതെ പ്രസിഡന്‍റ് ജെയര്‍ ബൊല്‍സാനരോ

ലോകമിപ്പോൾ കോവിഡ് 19 ന്റെ കൈപ്പിടിയിൽ ആണ് ... സാമൂഹിക വ്യാപനം തടയാൻ ലോക്ക് ഡൌൺ ഉൾപ്പടെ കർശന നിലപാടിലാണ് എല്ലാ രാജ്യങ്ങളും ..എന്നാൽ ബ്രസീലിൽ സ്ഥിതി നേരെ തിരിച്ചാണ് ...ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളെ എതിര്‍ക്കുന്നത് ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബൊല്‍സാനരോ ഇപ്പോഴും തുടരുകയാണ്.
"ഒരു ചെറിയ ഫ്ലൂ" എന്നാണ് കൊവിഡ് വൈറസിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. മാത്രമല്ല കൊവിഡ് 19ന്‍റെ വ്യാപനം അനിവാര്യമാണെന്നാണ് അദ്ദേഹം പറയുന്നത് . ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നു മാത്രമല്ല രാജ്യത്തിന്‍റെ സാമ്പത്തിക രംഗം തകര്‍ത്ത് തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് വരികയാണ് ഈ നിയന്ത്രണങ്ങള്‍ ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്‍റെ വാദം.
ഏപ്രിലില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ ബൊല്‍സാനരോയും പങ്കെടുത്തിരുന്നു. വീട്ടില്‍ അടച്ചിട്ടിരിക്കാതെ ജനം ജോലിക്ക് പോകണം എന്നാണ് ബൊല്‍സാനരോ പറയുന്നത് . യുഎസില്‍ കൊറോണക്കെതിരെ നടപടിയെടുക്കാന്‍ വൈകിയ ട്രംപിനേക്കാള്‍ അപകടകാരിയായ നേതാവ് എന്നാണ് ബൊല്‍സാനരോയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്
അപകട മരണങ്ങളുണ്ടാകുമെന്ന് ഭയന്ന് കാര്‍ കമ്പനികള്‍ ആരും അടച്ചുപൂട്ടാറില്ലെന്ന വിവാദ പ്രസ്താവനയും ബൊല്‍സാനരോ നടത്തിയിരുന്നു. കൊറോണ വ്യാപനത്തെ ഗൗരവത്തിലെടുക്കാത്ത ബ്രസീല്‍ പ്രസിഡന്റിന്റെ നടപടികളില്‍ പ്രതിഷേധിച്ചു രണ്ട് ആരോഗ്യമന്ത്രിമാർ രാജിവെച്ചൊഴിഞ്ഞു.
രാജ്യത്ത് ജിമ്മുകളും ബ്യൂട്ടി പാര്‍ലറുകളും തുറന്ന് കൊടുക്കാനുള്ള പ്രസിഡന്‍റിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് നെല്‍സണ്‍ മാന്‍ഡേറ്റ രാജിവെച്ചിരുന്നു. . അതിനു ശേഷം ആരോഗ്യമന്ത്രിയായി സ്ഥാനമേറ്റ നെല്‍സണ്‍ തീക്കും ഇപ്പോൾ രാജി വെച്ചു .ചുമതലയേറ്റ് വെറും ഒരു മാസത്തിനകം ആണ് നെല്‍സണ്‍ തീക്ക് രാജിവെച്ചത്
താന്‍ പ്രസിഡന്റിന്റെ നടപടിയില്‍ ഒട്ടും തൃപ്തനല്ലെന്നും കൊറോണ വ്യാപനത്തെ അദ്ദേഹം വേണ്ട ഗൗരവത്തില്‍ കാണുന്നില്ല എന്നും നെല്‍സണ്‍ തീക്ക് പറഞു . സത്യം അദ്ദേഹം നിഷേധിക്കുകയാണ്. ആളുകള്‍ ഐസൊലേഷനിലേക്ക് പോകുന്നില്ല.
കടുത്ത നടപടികളാണ് വേണ്ടത്. രാജ്യത്തെ ആരോഗ്യസംവിധാനം ഒട്ടും തൃപ്തികരമല്ല’ രാജിവച്ച ശേഷം ഫേസ്ബുക്കിലൂടെ തീക്ക് തന്റെ പ്രതിഷേധം അറിയിച്ചു .
അതേസമയം ബ്രസീലിൽ രോഗികളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്.. അധികൃതര്‍ നല്‍കിയ കണക്ക് പ്രകാരം 24 മണിക്കൂറില്‍ 20,000 പുതിയ രോഗികൾ ആണ് ഇവിടെ ഉണ്ടായിട്ടുള്ളത് .. 16,118 പേരാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധ മൂലം മരണപ്പെട്ടത്
485 പേര്‍ക്ക് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായി. പരിശോധന വളരെ കുറവ് മാത്രം നടക്കുന്ന രാജ്യമായതിനാൽ രാജ്യത്തെ ശരിയായ കണക്കുകള്‍ ഇതിലും കൂടതലായിരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആരോഗ്യ സംവിധാനം തന്നെ തകര്‍ന്നു പോയേക്കാമെന്നാണ് ബ്രസീലിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരമായ സാവോ പോളോയുടെ മേയര്‍ ബര്‍ണോ കൊവാസ് മുന്നറിയിപ്പ് നല്‍കുന്നു
ഇപ്പോൾ രോഗികൾക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുന്നതു വ്യാപകമാക്കിയിട്ടുണ്ട് . ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞതോടെ പുതിയ രോഗികൾക്കു പ്രവേശനം നൽകുന്നില്ല. ...
നഗരത്തിലെ പൊതു ആശുപത്രികളിലെ 90 ശതമാനം അടിയന്തര കിടക്കകളും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞുവെന്നും കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും മേയര്‍ ബര്‍ണോ കൊവാസ് പറഞ്ഞു. ആശുപത്രി സംവിധാനങ്ങള്‍ തകരുന്നതിന് മുമ്പ് കടുത്ത നിയന്ത്രണങ്ങളുമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് സ്റ്റേറ്റ് ഗവര്‍ണറുമായി സംസാരിക്കുകയാണെന്നും കൊവാസ് പറഞ്ഞു. ആശുപത്രികളില്‍ കഴിയുന്നവരുടെ പരിശോധന മാത്രമാണ് ബ്രസീല്‍ നടത്തുന്നത്. പുറത്ത് ആയിരങ്ങൾ ചികിത്സ കിട്ടാതെ മരിക്കുന്നുണ്ട് . ആ കണക്ക് എവിടെയുമില്ല
https://www.facebook.com/Malayalivartha