ലോകത്ത് കോവിഡ് ബാധിതര്‍ 70 ലക്ഷത്തിലേക്ക് .. നാലു ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി, ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ യുഎസില്‍

ലോകത്ത് കോവിഡ് ബാധിതര്‍ 70 ലക്ഷത്തിലേക്ക്. കോവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം നാലുലക്ഷം കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം 6,923,836 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ യുഎസിലാണ്. 19,20,061 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുലക്ഷത്തിലധികം ആളുകള്‍ യുഎസില്‍ മരിച്ചു.
നാലുലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയില്‍ മാത്രം 20 ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിക്കുകയും 1.12 ലക്ഷത്തിലധികം പേര്‍ മരണപ്പെടുകയും ചെയ്തു. 6.76 ലക്ഷം രോഗികളുള്ള ബ്രസീലില്‍ 36,000ത്തിലധികം പേരാണ് മരിച്ചത്. 2.84 ലക്ഷം രോഗികളുള്ള ബ്രിട്ടനില്‍ 40,465 പേരാണ് മരിച്ചത്. 4.67 ലക്ഷം രോഗികളുള്ള റഷ്യയില്‍ 5,859 മരണവും 2.88 ലക്ഷം രോഗികളുള്ള സ്‌പെയിനില്‍ 27,000ത്തിലധികം മരണവുമുണ്ടായി.
ചൈനയില്‍ 83,036 രോഗികളും 4634 മരണവുമാണുള്ളത്. ഇറ്റലിയില്‍ 2.35 ലക്ഷം പേരെ ബാധിച്ചപ്പോള്‍ 34,000ത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ട ഇന്ത്യ ലോകതലത്തില്‍ ആറാം സ്ഥാനത്താണ്. 7000ത്തോളം പേരാണ് മരിച്ചത്. ബ്രസീലില്‍ കോവിഡ് ബാധിക്കുന്നവരുടെയും മരിച്ചവരുടെയും കണക്ക് പുറത്തുവിടുന്നത് നിര്‍ത്തിവെച്ചിരുന്നു. ശനിയാഴ്ച കണക്ക് പുറത്തുവിട്ടില്ല. ബ്രസീല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























