അനീതി ഉള്ളിടത്ത് അസമാധാനം മാത്രമെന്ന് വംശവെറിയ ന്മാരോട് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ ബാലികയുടെ ദൃശ്യങ്ങള്‍ വൈറല്‍

അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് ശക്തമായ പ്രതിക്ഷേധമാണ് അമേരിക്കയില്‍ നടക്കുന്നത്.
അമേരിക്കയില്‍ മാത്രമല്ല ലോകമെങ്ങും നിറത്തിന്റെ പേരിലുള്ള വിവേചനങ്ങള്‍ക്കെതിരെ ആളുകള്‍ തെരുവില്‍ ഇറങ്ങിയിരുന്നു.
ബ്ലാക്ക് ലവ്‌സ് മാറ്റര്‍ മൂവ്മെന്റില്‍ കരുത്തിന്റെ പ്രതീകമായ ഒരു പത്ത് വയസ്സുകാരിയുടെ പ്രതിഷേധം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
നിശ്ചയദാര്‍ഢ്യത്തോടെയും കര്‍ക്കശഭാവത്തോടെയും മുഷ്ടി ചുരുട്ടി പ്രതിഷേധം പ്രകടമാക്കുകയാണ് അവള്‍. 'നോ ജസ്റ്റിസ്, നോ പീസ്' എന്ന് ഏറ്റുപറയുന്നതില്‍ പോലും അവള്‍ക്കൊരു നിശ്ചയദാര്‍ഢ്യമുണ്ട്.
സ്‌കോട്ട് ബ്രിന്റണ്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് ഈ പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'ഇത് എന്റെ മകള്‍ വൈന്‍ഡ ആമോറാണ്. ഇവളെപ്പോലെ നമ്മുടെ എല്ലാകുട്ടികള്‍ക്കും ശരിയായ വഴി നമ്മള്‍ കാണിച്ചു കൊടുക്കണം. ' - പോസ്റ്റിന് പെണ്‍കുട്ടിയുടെ അമ്മ കമന്റ് ചെയ്തു.
https://www.facebook.com/Malayalivartha



























