ചൈനയെ വരിഞ്ഞുമുറുക്കി ഇന്ത്യയുടെ മറുതന്ത്രം; കണ്ണടച്ച് ഇരുട്ടാക്കുന്ന ചൈനയ്ക്ക് മറുപടി ഇന്ത്യന്‍ അണിയറയില്‍

കര അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നത് പോലെ തന്നെ സമുദ്ര അതിര്‍ത്തിയിലും കടന്നു കയറാന്‍ ചൈന പതിറ്റാണ്ടുകളായി ശ്രമിക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിപ്പുറം സമുദ്ര മേഖലയിലും ഇന്ത്യന്‍ കരുത്ത് പ്രകടമാണ്. ഇന്ത്യയ്ക്ക് ചുറ്റും നാവിക താവളങ്ങള്‍ നിര്‍മ്മിക്കുന്ന ചൈനീസ് പദ്ധതി എല്ലാവര്‍ക്കുമറിയാം. കണ്ണടച്ച് ഇരുട്ടാക്കുന്ന ചൈനയ്ക്ക് മറുപടി ഇന്ത്യന്‍ അണിയറയില്‍ എല്ലായ്്‌പ്പോഴും റെഡിയെന്ന് കൂടി ചൈന ഓര്‍ക്കുന്നത് നല്ലത്. ഭാരതത്തിനു ചുറ്റുമുള്ള ചൈനീസ് നാവിക സാന്നിധ്യം ശക്തമാണ്. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ബംഗ്ലാദേശിന്റെ അധീനതയില്‍ സ്ഥിതിചെയ്യുന്ന ചിറ്റഗോങ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ചൈനയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ മ്യാന്മറിന്റെ ഭാഗമായ ക്യാപൂ തുറമുഖവും ചൈനീസ് അധീനതയിലാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് വടക്ക് സ്ഥിതി ചെയ്യുന്ന കോക്കോ ദ്വീപുകളില്‍ ചൈനീസ് സൈനിക സാന്നിധ്യമുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ചെന്നൈ, വിശാഖപട്ടണം, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങള്‍ ദ്വീപില്‍ നിന്ന് വെറും 1200 കി.മീ മാത്രം ദൂര പരിധിയിലാണ്. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയും അതിന്റെ ഭാഗമായുള്ള പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയും യാഥാര്‍ഥ്യമാകുന്നതോടെ ഭാരതത്തിന് ചുറ്റുമുള്ള ചൈനീസ് സാന്നിധ്യം ഇനിയും ശക്തിയാര്‍ജിക്കും.
അതുകൊണ്ട് തന്നെ ഇന്ത്യ കളമറിഞ്ഞ് ഇറങ്ങിക്കഴിഞ്ഞു. പ്രതിരോധത്തിലൂന്നിയുള്ള നയം സ്വീകരിച്ചിരുന്ന ഭാരതം ഇന്നതില്‍ മാറ്റം വരുത്തി. വിവിധ രാജ്യങ്ങളുമായി ശക്തമായ രാഷ്ട്രീയ, സാമ്പത്തിക, സൈനിക ബന്ധം സ്ഥാപിക്കാനുള്ള ഭാരതത്തിന്റെ നീക്കം വിജയം കാണുന്നുമുണ്ട്. ചൈനയെ വരിഞ്ഞുമുറുക്കുക എന്ന മറുതന്ത്രമാണ് ഭാരതം പയറ്റുന്നത്. ആദ്യമായി മലേഷ്യ - സിംഗപ്പൂര്‍ രാജ്യങ്ങള്‍ക്കിടയിലൂടെ മലാക്ക കടലിടുക്കില്‍ നാവിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഭാരതം നടത്തിയത്. ഭാരതത്തിന്റെ ഭാഗമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ അടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ ഇന്ത്യന്‍ നാവിക സേനയ്ക്ക് ഈ മേഖലയില്‍ വലിയ സ്വാധീനമുണ്ട്.
https://www.facebook.com/Malayalivartha