മോദിയും ട്രംപും കട്ടയ്ക്ക് കൂടെ; ചൈനയുടെ പിടിവാശിക്ക് വഴങ്ങിയ ലോകരാജ്യങ്ങള്‍ തയ്വാന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചു

കോവിഡിനെ എങ്ങനെ തോല്‍പ്പിക്കാം എന്ന ചര്‍ച്ചയില്‍ പക്ഷെ ഒരു വിജയയിയുടെ ശബ്ദം ലോകാരോഗ്യസമ്മേളനം വരെ മറച്ചുവച്ചു. തയ്വാന്‍ എന്ന ചൈനീസ് തായ്‌പേയിയുടെ വിജയകഥ. അവിടെയും വില്ലനായത് ബെയ്ജിങ് തന്നെ. ചൈന തന്നെ. ആ ചൈനയക്ക് ലോകത്തെ വനിതാ നേതാക്കന്‍മാര്‍ ഒന്നിച്ച് മറുപടി കൊടുത്തു. കൊറോണയുടെ ജന്മനാടായ ചൈനയില്‍ നിന്ന് ആയിരക്കണക്കിന് പേരെത്തിയ തയ്വാന്‍ എന്ന കുഞ്ഞന്‍ പ്രദേശത്തിന്റെ വിജയത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്, സുതാര്യമായ നയങ്ങളുണ്ട്, അനുഭവപരിചയമുണ്ട്. ഇനിയും കീഴടക്കാനാവാത്ത കോവിഡിനെ നേരിടുന്നതില്‍ ഏറെ പഠിക്കാനുണ്ട് ലോകത്തിന് തയ്വാനില്‍ നിന്ന്. അതിനുള്ള ഏറ്റവും മികച്ച വേദിയായിരുന്നു ലോകാരോഗ്യസമ്മേളനം.
എന്നാല്‍ ചൈനയുടെ പിടിവാശിക്ക് വഴങ്ങിയ ലോകരാജ്യങ്ങള്‍ തയ്വാന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചു. തയ്വാനെ പങ്കെടുപ്പിക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തയ്വാന്റെ വിജയഗാഥയെ പുകഴ്ത്തുമ്പോഴും ലോകവേദിയില്‍ അവരെ കൊണ്ടു വരാനുള്ള ശ്രമത്തോട് മൗനം പാലിച്ചു. തയ്വാന് മേലുള്ള ചൈനീസ് ആധിപത്യത്തെ അംഗീകരിക്കാത്ത പ്രസിഡന്റ് സായ് ഇങ് വെന്‍ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടതോടെ കാര്യങ്ങള്‍ മാറി. ഇന്ത്യയുമായി മികച്ച ബന്ധമാണ് തയ് പേയ് പുലര്‍ത്തുന്നത്. പ്രസിഡന്റ് ഇങ് വെനി ന്റെ രണ്ടാം സത്യപ്രതിജ്ഞ ചടങ്ങില്‍ രണ്ട് ബിജെപി എംപിമാര്‍, മീനാക്ഷി ലേഖിയും രാഹുല്‍ കസ്വാനും പങ്കെടുത്തത് ചൈനയ്ക്കുള്ള സന്ദേശം കൂടിയായി.
https://www.facebook.com/Malayalivartha



























