വിമാന പാതയില്‍ 'ഉയര്‍ത്തിപ്പിടിച്ച മുഷ്ടി'; വംശീയ വിവേചനത്തിന് ഇരയായ ജോര്‍ജ് ഫ്‌ളോയിഡിന് വ്യത്യസ്ത രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് കനേഡിയന്‍ പൈലറ്റ്

നോവ സ്‌കോട്ടിയ സ്‌കൈസിന് മുകളിലൂടെ തന്റെ ഫ്‌ലൈറ്റ് പാത ഉപയോഗിച്ച് ഉയര്‍ത്തിയ മുഷ്ടി വരച്ചുകൊണ്ടാണ് പൈലറ്റ് ആയ ദിമിത്രി നിയോനാകിസ് വംശീയ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയച്ചിരിക്കുന്നത്.
ദിമിത്രി നിയോനാകിസ് ആകാശവിമാന പാതയില്‍ 30 നോട്ടിക്കല്‍ മൈല്‍ പാറ്റേണ്‍ പറന്നുകൊണ്ടാണ് ന്യൂനപക്ഷങ്ങളുടെ ഐക്യത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായ ഉയര്‍ത്തിപ്പിടിച്ച മുഷ്ടി രൂപം ഉണ്ടാക്കിയത്.
വിമാന പാതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇത് ജോര്‍ജിന് വേണ്ടി എന്ന് കുറിച്ചുകൊണ്ടാണ് നിയോനാകിസ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
വിവിധ വര്‍ണത്തിലുള്ള ഒറ്റ വംശമുള്ള ലോകമാണ് ഞാന്‍ കണ്ടത്. ഇതാണ് ഞാന്‍ കണ്ട ലോകം. ഇതാണ് എനിക്ക് നല്‍കാനുള്ള സന്ദേശം.
സ്വതന്ത്രമായി എല്ലായിടത്തും പോകാന്‍ സാധിക്കുമ്പോള്‍ എനിക്ക് ശ്വസം വിടാന്‍ കഴിയുന്നില്ല എന്ന ജോര്‍ജിന്റെ വാക്കുകളാണ് ഓര്‍മ്മ വരുന്നതെന്നും അതോര്‍ക്കുമ്പോള്‍ താന്‍ വിറങ്ങലിച്ചുപോകുവയാണെന്നും നിയോനാകിസ് ഫേസ് ബുക്കില്‍ കുറിച്ചു.
ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ വ്യാപകമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിന് പിന്തുണയായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപും ജനകീയ പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, എന്തുവിലകൊടുത്തും പ്രതിഷേധം അടിച്ചമര്‍ത്തണമെന്നാണ് ട്രംപിന്റെ നിലപാട്. നഗരങ്ങളില്‍ സൈന്യത്തെ വിന്യസിച്ചും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ട്രംപ് ശ്രമിക്കുന്നുണ്ട്
https://www.facebook.com/Malayalivartha



























