പിന്നോട്ട് പോകരുത് അപകടം ! കർശന താക്കീതുമായി ലോകാരോഗ്യ സംഘടന

കോവിഡ് മുന്കരുതലുകളിൽ നിന്നും പിന്നോട്ട് പോകരുത് എന്ന മുന്നറിയിപ്പുമായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ. ലോകത്ത് രോഗികളുടെ പ്രതിദിന വർധന ഇപ്പോൾ റെക്കോർഡിലാണെന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിർദേശം നൽകിയിരിക്കുന്നു. ഓരോദിവസവും ഒന്നേ കാൽ ലക്ഷത്തിലേറെ പുതിയ രോഗികൾ ഉണ്ടാകുന്നുവെന്നും അവർ അറിയിച്ചു. ഈ സമയത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും പിന്നോട്ട് പോകുന്നത് അപകടകരമാണെന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കർശനമായ താക്കീത് നൽകുന്നു.
ലോകത്ത് കോവിഡ് വ്യാപനം തുടരുകയാണ് . കോവിഡ് രോഗികളുടെ എണ്ണം 71.93ലക്ഷം കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,193,476 ആയി. 408,614 പേർക്കാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഏഷ്യയിൽ മാത്രം 35,000 പേരാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. വിവിധ രാജ്യങ്ങളിലായി 3,249,308പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 53,798 പേർ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു.
https://www.facebook.com/Malayalivartha